നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. ഇരുസഭകളിലും മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ഇന്ത്യ മുന്നണിയുടെ ആവശ്യം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതിനായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് ഇന്നത്തെ അജണ്ട.
പ്രധാനമന്ത്രി നാളെയാണ് ലോക്സഭയിൽ മറുപടി പറയേണ്ടത്. അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിൽ നിന്ന് സിബിഐ ഒരു സ്വകാര്യ സ്കൂൾ ഉടമയെ അറസ്റ്റ് ചെയ്തു.
ജയ് ജലറാം സ്കൂൾ ഉടമയായ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.
ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് പട്ടേൽ.