3-Second Slideshow

നെടുമങ്ങാട് ബസ് അപകടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നിവ ലേഖകൻ

Nedumangad bus accident

നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ ബസിന് അപകടം. കാട്ടാക്കടയിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 10. 20 ഓടെയാണ് അപകടം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

KL 21 Q 9050 എന്ന നമ്പർ ബസിലുണ്ടായിരുന്ന 49 പേരിൽ കാട്ടാക്കട സ്വദേശിനിയായ 61 കാരി ദാസിനി മരണപ്പെട്ടു. ബസ് മറ്റൊരു ലോറിയുമായി മത്സരിച്ച് വരികയായിരുന്നെന്നും അമിതവേഗതയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. റോഡിലെ ടാറിങ് കട്ട് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നും അമിതവേഗത മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ബസ് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ 26 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും 7 പേരെ എസ് എ ടിയിലും പ്രവേശിപ്പിച്ചു. 15 പേർക്ക് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പരുക്കേറ്റവരിൽ ആരുടേയും നില ഗുരുതരമല്ല. മറിഞ്ഞു കിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.

ബസിനടിയിൽ ആളുകൾ കുടുങ്ങിയിട്ടില്ല എന്നത് ആശ്വാസകരമാണ്. അപകടത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി. കാട്ടാക്കടയിൽ നിന്ന് നെടുമങ്ങാട് എത്തിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇരിഞ്ചയം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.

  അതിരപ്പിള്ളിയിലെ കാട്ടാനാക്രമണം: സർക്കാരിനെതിരെ വി ഡി സതീശൻ

Story Highlights: A tourist bus overturned in Nedumangad, killing one and injuring several others.

Related Posts
വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

  അക്ഷയ AK 697 ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ
മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more

  സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
ഹൈക്കോടതി അഭിഭാഷകന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
lawyer suicide kerala

ഹൈക്കോടതി അഭിഭാഷകൻ പി. ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

Leave a Comment