വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി

Anjana

NDRF rescue operation Kanthamala forest

എൻഡിആർഎഫ് സംഘം വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷപ്പെടുത്തി. കാന്തമലയിൽ രക്ഷാപ്രവർത്തനത്തിനായി പോയ 18 അംഗ സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് തിരച്ചിലിനായി പോയ ഈ സംഘം കാട്ടാനശല്യം രൂക്ഷമായ പ്രദേശത്താണ് കുടുങ്ങിയത്. എന്നാൽ രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു.

സൂചിപ്പാറയ്ക്ക് സമീപത്തെ കാന്തൻപാറ വെള്ളച്ചാട്ടത്തിന് അടുത്താണ് സംഘം കുടുങ്ങിയിരുന്നത്. വനം വകുപ്പിന്റെ കാന്തൻപാറ ഔട്ട്പോസ്റ്റിൽ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. അവരുടെ കൈവശം ഭക്ഷണവും ലൈറ്റും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു. കണ്ടെത്തിയ ഒരു മൃതദേഹം എയർലിഫ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ ചാലിയാറിലും ദൗത്യസംഘം വ്യാപക തിരച്ചിൽ നടത്തും.

Story Highlights: NDRF team rescues 18 rescue workers trapped in Kanthamala forest

Image Credit: twentyfournews