നടി നയന്താരയും സംവിധായകനായ വിഘ്നേശ് ശിവനും തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനും പിറന്നാള് ആശംസകള് നേര്ന്നു. സോഷ്യല് മീഡിയയിലൂടെയാണ് ദമ്പതികള് മക്കള്ക്ക് സ്നേഹസന്ദേശം അയച്ചത്. കുട്ടികള്ക്ക് രണ്ട് വയസ്സ് തികയുന്ന അവസരത്തില് അവരോടുള്ള അതിരറ്റ സ്നേഹം പങ്കുവയ്ക്കുകയാണെന്ന് വിഘ്നേശ് ശിവന് കുറിച്ചു. മക്കളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും തന്റെ ജീവിതത്തിലെ യഥാര്ത്ഥ അനുഭവമാണെന്ന് നയന്താര പറഞ്ഞു.
തന്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയുമെല്ലാം മക്കളാണെന്നും അവര് കൂട്ടിച്ചേര്ത്തു. ഈ മായാലോകം തനിക്ക് നല്കിയതിന് നന്ദി പറഞ്ഞ നയന്താര, മക്കളെ ഹൃദയം കൊണ്ടും ആത്മാവു കൊണ്ടും സ്നേഹിക്കുന്നുവെന്നും കുറിച്ചു.
“എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ. നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡും എനിക്ക് തോന്നുന്നത് ഞാൻ ആ കുഞ്ഞു നിമിഷം മാത്രമാണ് ജീവിതകാലം മുഴുവൻ ജീവിച്ചത് എന്നാണ്.
എന്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയും എല്ലാം നിങ്ങളാണ്. ഈ മായാലോകം എനിക്ക് നൽകിയതിന് നന്ദി. എൻ്റെ പ്രിയപ്പെട്ട ഉയിരും ഉലഗും അറിയാൻ, ഞാൻ നിങ്ങളെ രണ്ടുപേരെയും എൻ്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്നേഹിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
അമ്മയും അപ്പയും നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. ” നയൻ താര കുറിച്ചു.
ഇരട്ടക്കുട്ടികള്ക്ക് ഉയിര് ഉലഗ് എന്ന് പേരിട്ടപ്പോള് അവര് തന്റെ ജീവനും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവര് അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്നേശ് ശിവന് പറഞ്ഞു. കുടുംബത്തിന് ഇത്രയധികം സന്തോഷം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മക്കള് നല്കുന്ന സന്തോഷവും സ്നേഹവും കാണുമ്പോള് ദൈവത്തിന്റെ അനുഗ്രഹം തങ്ങള്ക്കുണ്ടെന്ന് മനസ്സിലാകുന്നുവെന്നും വിഘ്നേശ് ശിവന് കുറിച്ചു.
Story Highlights: Nayanthara and Vignesh Shivan celebrate their twins Uyir and Ulag’s second birthday with heartfelt social media posts