വയനാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് പ്രതികരിച്ചു. എൻഡിഎ ഇന്ത്യ മുന്നണിയുമായാണ് മത്സരിച്ചതെന്നും എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും അവർ വ്യക്തമാക്കി. പ്രചാരണ രംഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ലെന്നും നവ്യ പറഞ്ഞു. എൻഡിഎ വലിയ വിജയപ്രതീക്ഷയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ബൈ ഇലക്ഷൻ വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉള്ളതാണ് പോളിങ് കുറയാൻ കാരണമെന്ന് നവ്യ വിശദീകരിച്ചു. പോളിങ്ങ് കുറഞ്ഞത് എൽഡിഎഫിനെയും യുഡിഎഫിനെയും കാര്യമായി ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്.
യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അത് നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എൽഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക.
Story Highlights: NDA candidate Navya Haridas comments on Wayanad election results and low voter turnout