നവീൻ ബാബു മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; നിലപാട് തേടി ഹൈക്കോടതി

നിവ ലേഖകൻ

Naveen Babu death case

എഡിഎം കെ നവീൻ ബാബുവിന്റെ മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും സിബിഐയുടെയും നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാവിലെ കേസ് പരിഗണിച്ചപ്പോൾ ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകമാണെന്ന് പറയുന്നതെങ്കിൽ അതെന്തടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമുണ്ടെന്ന് കുടുംബം അറിയിച്ചു. പത്ത് ദിവസത്തിനകം സർക്കാരും സിബിഐയും നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും നിർദേശമുണ്ട്.

അന്തിമ അന്വേഷണ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്ഐടി അന്വേഷണം പൂർത്തിയാക്കട്ടെയെന്നും കുറ്റപത്രം നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും കോടതി വ്യക്തമാക്കി. കേസിൽ വിശദവാദം കേൾക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി.

  സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ

Story Highlights: Family of deceased ADM K Naveen Babu seeks CBI probe, alleges political influence in High Court

Related Posts
വായ്പ എഴുതി തള്ളാത്ത കേന്ദ്ര നിലപാട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
High Court criticism

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ ഹൈക്കോടതി വിമർശനം Read more

മുണ്ടക്കൈ-ചുരൽമല ദുരന്തം: വായ്പ എഴുതിത്തള്ളുന്ന കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Loan Waiver Case

മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും Read more

ശബരിമല സ്വര്ണക്കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി
Sabarimala gold controversy

ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊല്ലം Read more

  മുണ്ടക്കൈ-ചുരൽമല ദുരന്തം: വായ്പ എഴുതിത്തള്ളുന്ന കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഓപ്പറേഷന് നംഖോര് കേസ്: ദുല്ഖറിന് ഹൈക്കോടതിയുടെ താൽക്കാലിക ആശ്വാസം
Operation Namkhor case

ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട കേസിൽ ദുൽഖർ സൽമാന് ഹൈക്കോടതിയുടെ താൽക്കാലിക ആശ്വാസം. കസ്റ്റഡിയിലെടുത്ത Read more

പാലിയേക്കര ടോൾപ്ലാസയിലെ വിലക്ക് തുടരും; ഹൈക്കോടതി ഉത്തരവ്
Paliyekkara Toll Plaza

പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. ദേശീയപാത നിർമ്മാണം കാര്യക്ഷമമല്ലാത്തതിനെത്തുടർന്ന് Read more

ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Sabarimala gold plating

ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി Read more

ശബരിമല സ്വർണപ്പാളി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ
Sabarimala gold plating

ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ Read more

  ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
കരൂർ ദുരന്തം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; റോഡിലെ പൊതുയോഗങ്ങൾക്കും വിലക്ക്
Karur accident case

കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം Read more

കരൂര് അപകടം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില് ടിവികെയില് ഭിന്നത; നിലപാട് മയപ്പെടുത്തി സ്റ്റാലിന്
Karur accident investigation

കരൂര് അപകടത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ജനറല് സെക്രട്ടറി ആദവ് അര്ജുന Read more

കരൂര് ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
Karur tragedy

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹർജി മദ്രാസ് Read more

Leave a Comment