കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ വിഭവ സമാഹരണത്തിന് സിപിഐഎം പ്രാധാന്യം നൽകുന്നു. സഹകരണ മേഖലയെ വികസന നിക്ഷേപത്തിന് ഉപയോഗിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\n\nസിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖയ്ക്ക് വൻ സ്വീകാര്യത ലഭിച്ചതായി എംവി ഗോവിന്ദൻ പറഞ്ഞു. നയരേഖയെ പ്രതിനിധികൾ പിന്തുണച്ചുവെന്നും അതിനെ കൂടുതൽ സമഗ്രമാക്കാൻ നിരവധി നിർദേശങ്ങൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ച പ്രകടനമാണ് രണ്ടാം പിണറായി സർക്കാരിന്റേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
\n\nനവകേരള രേഖ അംഗീകരിച്ച ശേഷം എൽഡിഎഫിൽ ചർച്ച ചെയ്ത് സർക്കാർ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്രം നടത്തുന്ന ചങ്ങാത്ത മുതലാളിത്തം അനുവദിക്കില്ലെന്നും കെ റെയിൽ പദ്ധതി കേന്ദ്രം അനുവദിച്ചില്ലെങ്കിൽ കേരളം തന്നെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ സിപിഐഎം കേന്ദ്രകമ്മിറ്റി കോർഡിനേറ്റർ പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറുപടി നൽകും.
Story Highlights: CPI(M) emphasizes resource mobilization to overcome the central government’s financial blockade and plans to utilize the cooperative sector for development investments.