നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ടെന്ന് ഇഡി

National Herald case

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ നിർണായക കണ്ടെത്തലുകളുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇരുവർക്കുമെതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. ഈ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 142 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു കോടതിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. അതിനാൽ തന്നെ ഇവർക്കെതിരായ കേസ് ഇപ്പോളും നിലനിൽക്കുന്നതാണെന്ന് ഇഡി അറിയിച്ചു.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2023 നവംബറിൽ ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഈ കണ്ടുകെട്ടൽ ഏപ്രിൽ 10 ന് സ്ഥിരീകരിക്കുകയും ചെയ്തു.

2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയാണ് ഈ കേസിന്റെ തുടക്കം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപണമുണ്ട്.

ഈ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾക്ക് മതിയായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത് കേസിൽ നിർണ്ണായക വഴിത്തിരിവാണ്. കേസിൽ ഇരുവർക്കുമെതിരായ ആരോപണങ്ങൾ നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴി വെക്കും എന്ന് ഉറപ്പാണ്.

Story Highlights :Sonia Gandhi, Rahul in trouble in the National Herald case

Related Posts
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
Maharashtra election claims

മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. Read more

സോണിയ ഗാന്ധി ആശുപത്രി വിട്ടു
Sonia Gandhi health

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി Read more

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിക്കുന്നെന്ന് വിമർശനം
Election Commission controversy

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഹുൽ Read more

മഹാരാഷ്ട്രയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
Maharashtra CCTV footage

മഹാരാഷ്ട്രയിലെ പോളിംഗ് ബൂത്തുകളിലെ വൈകുന്നേരം 5 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് Read more

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
Maharashtra Election 2024

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെരഞ്ഞെടുപ്പ് Read more

ആർസിബി ആഘോഷത്തിനിടെയുണ്ടായ ദുരന്തം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി
RCB event tragedy

ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയും Read more

ട്രംപിന്റെ ഭീഷണിക്ക് മോദി വഴങ്ങി; പാക് വിഷയത്തിൽ പരിഹാസവുമായി രാഹുൽ ഗാന്ധി
Rahul Gandhi Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് Read more

പാക് ഷെല്ലാക്രമണം: പൂഞ്ചിൽ രാഹുൽ ഗാന്ധി; വിദ്യാർത്ഥികളുമായി സംവദിച്ചു
Pakistan shelling Poonch

പാക് ഷെല്ലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. പൂഞ്ചിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ Read more

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
Rahul Gandhi Jammu Kashmir

പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തി. Read more

ഇന്ത്യാ-പാക് സംഘർഷം: രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിജെപി
India-Pakistan conflict

ഇന്ത്യാ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് രാഹുൽ ഗാന്ധി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യയെയും പാകിസ്താനെയും Read more