നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം. യങ് ഇന്ത്യ ലിമിറ്റഡ്, അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിനെ ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുന്നില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. റോബർട്ട് വദ്രക്കെതിരെയുള്ള നടപടിയും രാഷ്ട്രീയ പകപോക്കലാണെന്നും ഷമ കൂട്ടിച്ചേർത്തു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേതും പ്രതികരിച്ചു.
എഐസിസി ആസ്ഥാനത്തുനിന്ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന ഭൂമിയിടപാട് കേസിൽ റോബർട്ട് വദ്ര ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരായി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് അദ്ദേഹം ഇഡി ഓഫീസിലെത്തിയത്. ഷികോപുരിലെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ആറു മണിക്കൂർ ഇഡി റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു.
Story Highlights: Congress protests ED’s actions against Sonia and Rahul Gandhi in the National Herald case.