നിഖില വിമലിന്റെ തുറന്ന സംസാരശൈലി: നസ്ലെൻ പിന്തുണയുമായി രംഗത്ത്

നിവ ലേഖകൻ

Updated on:

Nikhila Vimal interview style

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അഭിമുഖങ്ങളുടെ നായികയാണ് നടി നിഖില വിമൽ. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിഖിലയുടെ രീതി സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട്. ചോദ്യങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകുന്നതിനാൽ ‘തഗ് റാണി’ എന്ന പേരും നിഖിലയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഈ തഗ് കമന്റുകൾക്ക് വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിഖിലയുടെ ഈ സ്വഭാവത്തെ പിന്തുണച്ചുകൊണ്ട് നടൻ നസ്ലെൻ നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസ്ലെൻ നിഖിലയെ കുറിച്ച് സംസാരിച്ചത്. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്ലെൻ വ്യക്തമാക്കി.

“നിഖില ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ ക്യാരക്ടര് ഇനി മാറ്റാന് കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന് വേണ്ടി പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള് മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്.

  ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്

അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,” എന്നാണ് നസ്ലെൻ പറഞ്ഞത്. നസ്ലെനും നിഖിലയും മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോ ആന്റ് ജോ, അയല്വാശി, 18+ എന്നിവയാണ് ആ ചിത്രങ്ങൾ.

Story Highlights: Actor Naslen defends Nikhila Vimal’s straightforward interview style, calling it a natural character trait rather than intentional provocation.

Related Posts
രജിഷ വിജയന്റെ വമ്പൻ ട്രാൻസ്ഫർമേഷൻ; ആറുമാസം കൊണ്ട് പതിനഞ്ച് കിലോ ഭാരം കുറച്ചു
Rajisha Vijayan

വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ആറുമാസം കൊണ്ട് 15 കിലോ ഭാരമാണ് രജിഷ കുറച്ചത്. ട്രെയിനർ Read more

ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കുന്നു; രണ്ട് ദിവസം കൊണ്ട് 10 കോടിയിലധികം കളക്ഷൻ
Alappuzha Jimkhana

ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ Read more

  ബാഷ ആഘോഷവേളയിലെ വിവാദ പ്രസ്താവന: രജനീകാന്ത് വെളിപ്പെടുത്തലുമായി രംഗത്ത്
ഇൻസ്റ്റാഗ്രാം റീലുകളിൽ പുതിയ ഫീച്ചർ; ലോക്ക് ചെയ്ത റീലുകൾ കാണാൻ രഹസ്യ കോഡ്
Instagram locked reels

ഇൻസ്റ്റാഗ്രാം റീലുകളിൽ ലോക്ക് ചെയ്ത റീലുകൾ എന്ന പുതിയ സവിശേഷത അവതരിപ്പിക്കുന്നു. ഒരു Read more

നാല് ചിത്രങ്ങൾ ഒടിടിയിൽ: പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ
OTT releases

ഏപ്രിൽ 11ന് പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ എന്നീ നാല് Read more

ആലപ്പുഴ ജിംഖാന പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു
Alappuzha Jimkhana

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

Leave a Comment