ഭൂമിയുടെ ആകർഷണവലയത്തിൽ ഒരു കുഞ്ഞിചന്ദ്രൻ കുറച്ചുകാലത്തേക്ക് വന്നു ചേർന്നിരിക്കുകയാണ്. 2021 സെപ്റ്റംബറിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു നീങ്ങുന്നതായി കണ്ടെത്തിയ തിളക്കമേറിയ ബഹിരാകാശവസ്തുവിനെ രണ്ടാം ചന്ദ്രൻ എന്നാണ് ലോകം വിളിച്ചത്. ഹവായിയിലെ ഹേലെകല നിരീക്ഷണകേന്ദ്രത്തിന്റെ റഡാറിലാണ് ഇത് ആദ്യമായി പതിഞ്ഞത്. നാസ ഇതിന് ‘2020 എസ്ഒ’ എന്ന പേരു നൽകി നിരീക്ഷണങ്ങൾ തുടർന്നു. Click here
webp” sizes=”auto, (max-width: 600px) 100vw, 600px” srcset=”https://anweshanam. com/wp-content/uploads/2024/09/untitled-design-2024-09-29t214828. 299-jpg. webp 600w, https://anweshanam. com/wp-content/uploads/2024/09/untitled-design-2024-09-29t214828. 299-150×100. webp 150w” alt=”” width=”600″ height=”400″ data-dominant-color=”9e9ca5″ data-has-transparency=”false” /> ശാസ്ത്രജ്ഞർക്ക് മനസ്സിലായത് ഇത് ഛിന്നഗ്രഹമോ മറ്റ് ബഹിരാകാശ വസ്തുവോ അല്ലെന്നാണ്.
കാരണം അതിന്റെ ചലനത്തിലെ പ്രത്യേകതയായിരുന്നു. എസ്ഒ 2020 നീങ്ങുന്നത് പൊള്ളയായ ഒരു വസ്തുവിനെ പോലെയായിരുന്നു. ഛിന്നഗ്രഹമോ വാൽനക്ഷത്രമോ സഞ്ചരിക്കുന്ന തീവ്രമായ വേഗതയിലായിരുന്നില്ല രണ്ടാംചന്ദ്രന്റെ സഞ്ചാരം. വളരെ പതുക്കെയായിരുന്നു ഇത്. നാസയുടെ ഇൻഫ്രറെഡ് ടെലിസ്കോപ് സൗകര്യവും ജെറ്റ് പ്രൊപ്പൽഷൻ സെന്ററിലെ വിദഗ്ധരുടെ സേവനവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തി. നിരീക്ഷണത്തിൽ തെളിഞ്ഞത് ഈ ബഹിരാകാശ വസ്തു നിർമിച്ചിരിക്കുന്നത് കല്ലും പാറയുമൊന്നും കൊണ്ടല്ല, മറിച്ച് നല്ല ഒന്നാന്തരം സ്റ്റീലുകൊണ്ടാണെന്നാണ്. 1966ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന റോക്കറ്റിന്റെ ഭാഗമായിരുന്നു ഇത്.
ബഹിരാകാശത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ഭാഗം 54 വർഷങ്ങൾക്കു ശേഷം ഭൂമിക്കരികിലെത്തിയതാണ്.