ചൊവ്വയില് ക്രിസ്റ്റല് രൂപത്തില് ശുദ്ധ സള്ഫര് കണ്ടെത്തി; 360 ഡിഗ്രി വീഡിയോ പുറത്തുവിട്ട് നാസ

നിവ ലേഖകൻ

Mars sulfur crystals

ചൊവ്വയിലെ നിഗൂഢതകളുടെ ലോകമായ ഗെഡിസ് വാലിസില് നിന്ന് നാസയുടെ മാര്സ് ക്യൂരിയോസിറ്റി റോവര് ക്രിസ്റ്റല് രൂപത്തില് ശുദ്ധ സള്ഫര് കണ്ടെത്തി. ഗെഡിസ് വാലിസ് ചാനലില് പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര് കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ഈ കണ്ടെത്തലുണ്ടായത്. ക്രിസ്റ്റല് രൂപത്തിലുള്ള സള്ഫര് ചൊവ്വയുടെ പ്രതലത്തിൽ ചിതറി കിടക്കുന്നതിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിലാണ് പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാവിയിൽ മനുഷ്യരുടെ കോളനിയായി കണക്കാക്കുപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. വെള്ളമൊഴുകിയോ, ശക്തമായ കാറ്റ് കാരണമോ, മണ്ണിടിച്ചില് കാരണമോ താഴ്വര പോലെ ചൊവ്വയിൽ രൂപപ്പെട്ട പ്രദേശമാണ് ഗെഡിസ് വാലിസ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 2024 മെയ് 30ന് പാറക്കഷണങ്ങളായി മഞ്ഞ നിറമുള്ള സള്ഫര് കിടക്കുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ക്രിസ്റ്റൽ രൂപത്തിലുള്ള സൾഫറിന്റെ ചിത്രമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില് കാണാൻ സാധിക്കുന്നത്.

  തത്സമയ സംഭാഷണവും ഭാഷാ പഠനവും എളുപ്പമാക്കുന്നു; പുതിയ ഫീച്ചറുകളുമായി ഗൂഗിൾ ട്രാൻസ്ലേറ്റ്

ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി റോവർ സൾഫർ ക്രിസ്റ്റലിന്റെ പനോരമ വീഡിയോ പകര്ത്തിയത്. ഈ 360 ഡിഗ്രി പനോരമ വീഡിയോ പ്ലേ ചെയ്ത് വിരല് കൊണ്ട് സ്ക്രീന് ചലിപ്പിച്ചാല് ചൊവ്വയുടെ 360 ഡിഗ്രി ദൃശ്യങ്ങള് കാണാം. സള്ഫര് ക്രിസ്റ്റല് നാസ വീഡിയോയില് പ്രത്യേകം മാര്ക്ക് ചെയ്തിട്ടുമുണ്ട്.

Story Highlights: NASA’s Mars Curiosity Rover discovers pure sulfur crystals on Mars, releases 360-degree video of the find

Related Posts
ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചെത്തി; ദൗത്യം വിജയകരം
Crew-10 Dragon mission

ക്രൂ-10 ഡ്രാഗൺ പേടക ദൗത്യം വിജയകരമായി പൂർത്തിയാക്കി. പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി Read more

ചൊവ്വയിലെ പവിഴപ്പുറ്റ് പാറയുടെ ചിത്രം പുറത്തുവിട്ട് നാസ
Mars Curiosity rover

ചൊവ്വയിൽ പവിഴപ്പുറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രം നാസ പുറത്തുവിട്ടു. ക്യൂരിയോസിറ്റി റോവറാണ് ഈ Read more

  ആപ്പിളും സാംസങും ഷവോമിക്കെതിരെ നിയമനടപടിക്ക്; കാരണം ഇതാണ്!
നാസ-ഐഎസ്ആർഒയുടെ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
NISAR satellite launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more

നാസ-ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ വിജയകരമായി വിക്ഷേപിച്ചു
ISRO Nisar launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'നൈസാർ' വിജയകരമായി വിക്ഷേപിച്ചു. Read more

ആക്സിയം – 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കും; ശുഭാൻഷു ശുക്ലയും യാത്രയിൽ
Axiom-4 mission

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആക്സിയം - 4 ദൗത്യം ജൂൺ 25-ന് Read more

ഐഎസ്എസ് ദൗത്യം വീണ്ടും മാറ്റി; ശുഭാൻഷു ശുക്ലയുടെ യാത്ര വൈകും
Axiom-4 mission

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം നാസ വീണ്ടും മാറ്റിവെച്ചു. ഇന്ത്യന് ബഹിരാകാശ Read more

  റെഡ്മി 15 5ജി ഓണക്കാലത്ത് വിപണിയിൽ: ആകർഷകമായ ഓഫറുകളും വിലയും!
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കണ്ടാൽ? വീഡിയോ പങ്കുവെച്ച് NASA
International Space Station

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കാണുന്നതെങ്ങനെയെന്ന് നാസ പങ്കുവെക്കുന്നു. ദിവസത്തിൽ 16 Read more

25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നുപോകും
Asteroid close to Earth

2025 JR എന്ന് പേരിട്ടിരിക്കുന്ന 25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ Read more

ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
ocean topography

നാസയുടെ പുതിയ കണ്ടെത്തൽ അനുസരിച്ച് സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. സ്ക്രിപ്സ് Read more

സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളുണ്ടെന്ന് നാസയുടെ കണ്ടെത്തൽ
underwater mountains discovery

നാസയുടെ പുതിയ ഭൂപടം അനുസരിച്ച്, സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. ഇതുവരെ Read more

Leave a Comment