ചൊവ്വയിലേക്കുള്ള മനുഷ്യന്റെ അത്ഭുത യാത്ര: നാസയുടെ ആർട്ടിമിസ് ദൗത്യം

Anjana

NASA Mars mission

മനുഷ്യരാശി ഒരു അത്ഭുത യാത്രയ്ക്ക് ഒരുങ്ങുകയാണ്. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ) 2035-ഓടെ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിടുന്നു. ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി, 402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട്, ബഹിരാകാശയാത്രികർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ 500 ദിവസം വരെ ചെലവഴിച്ചേക്കാം. ചുവന്ന ഗ്രഹത്തെ മനസ്സിലാക്കുകയും ജീവൻ്റെ സാധ്യമായ അടയാളങ്ങൾ തിരയുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു.

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും ആർട്ടിമിസ് ദൗത്യം ലക്ഷ്യമിടുന്നു. അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വ ഒരു മരുഭൂമിയാണ്, ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണിത്. മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിൽ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. ചൊവ്വാക്കോളനികൾ എന്ന ആശയം ഇലോൺ മസ്കും പുലർത്തുന്നുണ്ട്, ഒരൊറ്റ യാത്രയില്‍ 100 പേരെ അയക്കുന്ന പദ്ധതി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

  ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് സാധ്യത കുറവ്: പുതിയ പഠനം വെളിപ്പെടുത്തുന്നു

Story Highlights: NASA plans to send humans to Mars by 2035 as part of the Artemis mission, aiming to explore the red planet and search for signs of life.

Related Posts
ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ക്ഷയം; ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയത്തിനും ഭീഷണി
Earth's magnetic field weakening

ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ക്ഷയം സംഭവിക്കുന്നതായി നാസ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൃത്രിമ Read more

കെസ്ലർ സിൻഡ്രോം യാഥാർഥ്യമാകുന്നു: കെനിയൻ ഗ്രാമത്തിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചു
Kessler Syndrome

1978-ൽ നാസ ശാസ്ത്രജ്ഞൻ ഡൊണാൾഡ് ജെ കെസ്ലർ പ്രവചിച്ച കെസ്ലർ സിൻഡ്രോം യാഥാർഥ്യമാകുന്നു. Read more

  സൂര്യനെ തൊട്ടുരുമ്മി നാസയുടെ പാർക്കർ സോളാർ പ്രോബ്; ചരിത്രനേട്ടം കൈവരിച്ച് ശാസ്ത്രലോകം
ചൊവ്വയ്ക്ക് പുതിയ പേര്: ‘ന്യൂ വേൾഡ്’ എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
Elon Musk Mars renaming

ചൊവ്വയുടെ പേര് 'ന്യൂ വേൾഡ്' എന്നാക്കി മാറ്റണമെന്ന നിർദ്ദേശവുമായി ഇലോൺ മസ്ക് രംഗത്തെത്തി. Read more

ജയിംസ് വെബ് ദൂരദർശിനി: മൂന്ന് വർഷത്തെ അത്ഭുത കണ്ടെത്തലുകൾ
James Webb Space Telescope discoveries

2021 ഡിസംബറിൽ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മൂന്ന് വർഷത്തിനുള്ളിൽ നിരവധി Read more

സൂര്യനെ തൊട്ടുരുമ്മി നാസയുടെ പാർക്കർ സോളാർ പ്രോബ്; ചരിത്രനേട്ടം കൈവരിച്ച് ശാസ്ത്രലോകം
Parker Solar Probe

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ തൊട്ടരികിലൂടെ സഞ്ചരിച്ച് ചരിത്രം കുറിച്ചു. ഡിസംബർ Read more

സൂര്യന്റെ അന്തരീക്ഷത്തിൽ നാസയുടെ പാർക്കർ സോളാർ പ്രോബ്; ചരിത്രം രചിച്ച് ശാസ്ത്രലോകം
Parker Solar Probe

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ അന്തരീക്ഷത്തിലെത്തി. സൂര്യനോട് ഏറ്റവും അടുത്തെത്തിയ മനുഷ്യനിർമിത Read more

  കാർട്ടൂൺ നെറ്റ്‌വർക്ക് അവസാനിപ്പിക്കുന്നില്ല; വെബ്സൈറ്റ് അടച്ചുപൂട്ടൽ തെറ്റിദ്ധരിപ്പിച്ചു
അന്റാർട്ടിക്കയിലെ അത്ഭുത ദ്വീപ്: നാലായിരം വർഷത്തെ രഹസ്യം വെളിപ്പെടുത്തി നാസ
Deception Island Antarctica

അന്റാർട്ടിക്കയിലെ ഡിസെപ്ഷൻ ദ്വീപിന്റെ അപൂർവ ചിത്രം നാസ പുറത്തുവിട്ടു. നാലായിരം വർഷം മുമ്പ് Read more

ഒമാന്റെ ‘ദുകം-1’ റോക്കറ്റും ഇന്ത്യയുടെ ‘പ്രോബ-3’ ദൗത്യവും വിജയകരമായി വിക്ഷേപിച്ചു
Duqm-1 rocket launch

ഒമാന്റെ ആദ്യ പരീക്ഷണാത്മക ബഹിരാകാശ റോക്കറ്റ് 'ദുകം-1' വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ഐഎസ്ആർഒ Read more

ഭൂമിയുടെ ‘മിനി മൂൺ’ വിടപറയുന്നു; രണ്ടാം ചന്ദ്രൻ വീണ്ടും സന്ദർശിക്കുമെന്ന് ശാസ്ത്രജ്ഞർ
Earth's mini-moon

ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി എത്തിയ ഛിന്നഗ്രഹം 2024 പിടി 5 ഇനി Read more

10,000 ക്വാഡ്രില്ല്യൺ ഡോളർ മൂല്യമുള്ള ബഹിരാകാശ നിധി; ’16 സൈക്കി’ എന്ന ചിന്നഗ്രഹത്തെ പഠിക്കാൻ നാസ
16 Psyche asteroid

ബഹിരാകാശത്തെ കൂറ്റൻ നിധികുംഭമായ '16 സൈക്കി' എന്ന ചിന്നഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ. 10,000 ക്വാഡ്രില്ല്യൺ Read more

Leave a Comment