Headlines

Politics

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ കുറ്റപത്രത്തിൽ പ്രതികരിച്ച് നമ്പി നാരായണൻ

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ കുറ്റപത്രത്തിൽ പ്രതികരിച്ച് നമ്പി നാരായണൻ

ഐഎസ്ആർഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന സിബിഐ കുറ്റപത്രത്തെക്കുറിച്ച് നമ്പി നാരായണൻ പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് കുറ്റപത്രത്തെക്കുറിച്ച് അറിഞ്ഞതെന്നും കേസുമായി 30 വർഷം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജോലി കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കുക മാത്രമായിരുന്നുവെന്നും അത് കഴിഞ്ഞെന്നും നമ്പി നാരായണൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾക്ക് ശിക്ഷ ലഭിച്ചാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന് നമ്പി നാരായണൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്നെ വിധി വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾ ജയിലിൽ പോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അബദ്ധം പറ്റിയെന്ന് അവർ പറഞ്ഞാൽ പോലും സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന വിധി ഈശ്വരന്റെ മുൻപിലാണെന്നും അവിടെ കള്ളം പറഞ്ഞു നിൽക്കാനാവില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.

സിബിഐ കുറ്റപത്രത്തിൽ, കേസ് സി.ഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്ന് പറയുന്നു. വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. നമ്പി നാരായണൻ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദനം ഏറ്റിരുന്നതായും കുറ്റപത്രത്തിൽ പരാമർശമുണ്ട്. 1994-ൽ ചാരവൃത്തി ആരോപിച്ച് നമ്പി നാരായണൻ പിടിയിലായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ വിദേശരാജ്യങ്ങളിലേക്ക് കൈമാറ്റം നടത്തിയെന്നായിരുന്നു ആരോപണം.

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം

Related posts