Headlines

Politics

മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

മധുരയിലെ തലക്കുളം പ്രദേശത്ത് നാം തമിഴര്‍ കക്ഷിയുടെ നേതാവ് ബാലസുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനെ രാവിലെ ഏഴുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാത സവാരിയ്ക്കിടെ തലക്കുളം പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വല്ലഭായി റോഡിലെ തലക്കുളത്തിന് സമീപത്ത് വച്ച്, ആയുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ബാലസുബ്രഹ്മണ്യത്തെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബാലസുബ്രഹ്മണ്യത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്താണ് കൊലപാതകം നടന്നത്.

മധുര കമ്മിഷണര്‍ ലോകനാഥന്റെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. ബാലസുബ്രഹ്മണ്യത്തിനെതിരെ 2012ല്‍ ഒരു കൊലപാതക കേസുണ്ടെന്നും ഇയാള്‍ക്ക് ചില കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും പൊലിസ് പറഞ്ഞു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങിന്റെ കൊലപാതക വിവാദം കെട്ടടങ്ങും മുന്നേയാണ് തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കൊല്ലപ്പെട്ടത്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts