എൻ എസ് മാധവന് 2024-ലെ എഴുത്തച്ഛൻ പുരസ്കാരം

നിവ ലേഖകൻ

Updated on:

N S Madhavan Ezhuthachan Award

കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ 2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന ഈ പുരസ്കാരം അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. എസ്. കെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വസന്തൻ ചെയർമാനായും ഡോ. ടി. കെ നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നിവർ അംഗങ്ങളായും സി. പി അബൂബക്കർ മെബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

— /wp:paragraph –> പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് എൻഎസ് മാധവൻ പ്രതികരിച്ചു. 54 വർഷമായി എഴുത്തിൻ്റെ ലോകത്തുണ്ടെന്നും എഴുത്തിന്റെ സമഗ്രസംഭാവനയ്ക്കാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1948-ൽ എറണാകുളത്ത് ജനിച്ച എൻ. എസ്. മാധവൻ മഹാരാജാസ്, തിരുവനന്തപുരം മാർ ഇവാനിയോസ്, കേരള സർവ്വകലാശാലയിലെ എക്കണോമിക്സ് വിഭാഗം എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

1975-ൽ ഐ. എ. എസ്. ലഭിച്ച അദ്ദേഹം കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.

  അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു

— wp:paragraph –> കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാപുരസ്കാ രം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടിയിട്ടുള്ള എൻ എസ് മാധവൻ 2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്വേഡ് പുരസ്കാരം നേടി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച വൻമരങ്ങൾ വിഴുമ്പോൾ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. എന്റെ പ്രിയപ്പെട്ട കഥകൾ, ലൻബത്തേരിയിലെ ലുത്തിനിയകൾ, പര്യായകഥകൾ നാലാംലോകം, ചൂളൈമേട്ടിലെ ശവങ്ങൾ തിരുത്ത്, രണ്ടു നാടകങ്ങൾ, നിലവിളി, ഹിഗ്വിറ്റ, പുറം മറുപുറം തൽസമയം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

Story Highlights: N S Madhavan awarded Ezhuthachan Award 2024 for his comprehensive contribution to Malayalam literature

Related Posts
അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
Abu Dhabi Sakthi Awards

2025-ലെ അബുദാബി ശക്തി അവാർഡുകൾക്കായി സാഹിത്യകൃതികൾ ക്ഷണിച്ചു. മൗലിക കൃതികൾ മാത്രമേ പരിഗണിക്കൂ. Read more

  വിഴിഞ്ഞം തുറമുഖം: വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21 മുതൽ മെയ് 21 വരെ
Kerala Government Anniversary

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഏപ്രിൽ 21ന് തുടക്കമാകും. Read more

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ
K Surendran

കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശാവർക്കരുടെ സമരം Read more

സിപിഐഎം നിലപാട് ആത്മവഞ്ചന: വി എം സുധീരൻ
V.M. Sudheeran

സിപിഐഎമ്മിന്റെ നവ ഫാസിസ്റ്റ് വ്യാഖ്യാനം ആത്മവഞ്ചനയാണെന്ന് വി.എം. സുധീരൻ. പിണറായി സർക്കാർ ജനദ്രോഹ Read more

മന്ത്രിമാരുടെ പ്രകടനത്തിൽ സിപിഐഎം അതൃപ്തി
CPIM Report

രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സി.പി.ഐ.എം. സംഘടനാ Read more

കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സർക്കാർ സഹായം
KSRTC

ധനമന്ത്രി കെ.എൻ. ബാലഗോപാൽ കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സഹായം അനുവദിച്ചതായി അറിയിച്ചു. Read more

ബെന്യാമിനും കെ.ആർ. മീരയും തമ്മില് വാക്കേറ്റം
KR Meera Benyamin Debate

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ ആദരിച്ചതിനെതിരെ കെ.ആർ. മീര നടത്തിയ പ്രതികരണമാണ് വിവാദത്തിന് Read more

  ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു
പി. പത്മരാജൻ: ഗന്ധർവ്വന്റെ ഓർമ്മകൾക്ക് 34 വയസ്സ്
P. Padmarajan

മലയാള സിനിമയിലെയും സാഹിത്യത്തിലെയും പ്രതിഭയായിരുന്ന പി. പത്മരാജന്റെ 34-ാം ഓർമ്മദിനം. തന്റെ കൃതികളിലൂടെ Read more

വനനിയമ ഭേദഗതി ബിൽ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
Forest Act Amendment Bill

വനനിയമ ഭേദഗതി ബില്ലിനെതിരെ പി.വി അൻവർ എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരള Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പുതിയ ടൗൺഷിപ്പുകൾ; നിർമാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്
Wayanad landslide rehabilitation

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി 750 കോടി രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കും. Read more

Leave a Comment