എൻ. പ്രശാന്ത് ഐ.എ.എസിന്റെ ഹിയറിങ്ങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം സർക്കാർ തള്ളി. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരിക്കുന്ന എൻ. പ്രശാന്തിന് ഈ മാസം 16-ന് ഹിയറിങ്ങിന് നോട്ടീസ് നൽകിയിരുന്നു. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വ്യക്തമാക്കി.
പൊതുതാൽപ്പര്യം പരിഗണിച്ചാണ് ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഹിയറിങ് ആവശ്യപ്പെട്ടത്. തന്നെ കേൾക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അടുത്തയാഴ്ച ഹിയറിങ് നടത്തുന്നത്. സസ്പെൻഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക്പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. കഴിഞ്ഞ നവംബറിലാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഹിയറിങ്ങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി.
Story Highlights: The Kerala government has rejected N. Prashanth IAS’s request for a live-streamed hearing regarding his suspension.