ലോകസിനിമകളെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളികളിലേക്ക് എത്തിക്കുന്ന കൂട്ടായ്മയായ എംസോൺ, ഇപ്പോൾ പുതിയ മൊബൈൽ ആപ്പുമായി എത്തുകയാണ്. 2012 ഒക്ടോബർ 28-ന് ആരംഭിച്ച Malayalam Subtitles For Everyone (എംസോൺ), വിദേശ സിനിമകൾക്ക് മലയാള സബ്ടൈറ്റിൽ ഒരുക്കുന്നതിലൂടെ, സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിക്കും ലോക സിനിമകൾ സൗജന്യമായി ആസ്വദിക്കാൻ അവസരമൊരുക്കുന്നു. പുതിയ മൊബൈൽ ആപ്പിൽ നിരവധി പ്രത്യേകതകളുണ്ട്.
ഒറ്റ ക്ലിക്കിൽ സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം, പേര്, പരിഭാഷകൻ, റിലീസ് നമ്പർ എന്നിവയിൽ സെർച്ച് ചെയ്യാം, ഴോണർ, ലാംഗ്വേജ്, ഫെസ്റ്റുകൾ എന്നീ ഫിൽറ്ററുകൾ ഉപയോഗിക്കാം, എംസോൺ സ്റ്റാറ്റസ് ബാർ, ട്രെൻഡിംഗ് ലിസ്റ്റ്, പുതിയ റിലീസുകളുടെ നോട്ടിഫിക്കേഷൻ, സബ്ടൈറ്റിൽ അയക്കാനുള്ള സൗകര്യം എന്നിവയും ലഭ്യമാണ്. കൂടാതെ, ഇഷ്ടമുള്ള പരിഭാഷകരെ ഫേവറൈറ്റ് ചെയ്യാനും സാധിക്കും. സബ്ടൈറ്റിൽ എഡിറ്റിംഗിനായി ഒരു പുതിയ ടെലഗ്രാം ബോട്ടും അവതരിപ്പിക്കുന്നു.
ഇതിൽ സിനിമ കാണുമ്പോൾ തന്നെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാം, നേരിട്ട് എംസോണിലേക്ക് സബ്മിറ്റ് ചെയ്യാം, ഒറിജിനലും എഡിറ്റഡും വേർതിരിച്ച് കംപൈൽ ചെയ്യാം, വീഡിയോയിൽ നിന്ന് സബ്ടൈറ്റിൽ എക്സ്ട്രാക്ട് ചെയ്യാം, കൂടാതെ ഒന്നിലധികം പേർക്ക് ഒരുമിച്ച് എഡിറ്റ് ചെയ്യാനുള്ള കൊളാബ് സംവിധാനവും ഉണ്ട്. എംസോൺ പൂർണമായും സൗജന്യ സേവനമാണ് നൽകുന്നത്, യാതൊരു പ്രതിഫലവും വാങ്ങുകയോ നൽകുകയോ ചെയ്യുന്നില്ല. സിനിമകളുടെ ഫയലുകൾ പങ്കുവയ്ക്കാതെ, പരിഭാഷകളുടെ srt ഫയൽ മാത്രമാണ് ലഭ്യമാക്കുന്നത്.
Also Read : ഇന്ത്യയിലെ ഡേറ്റിങ് ബോളിവുഡ് സിനിമാ കഥ അപ്പടി പകര്ത്തുന്നത് പോലെ; അനുഭവം തുറന്നുപറഞ്ഞ് ഓസീസ് പൗര Also Read: