Headlines

Politics

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് എംവി ഗോവിന്ദൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് എംവി ഗോവിന്ദൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിക്കുമെന്നും എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ കാലയളവ് ഒരു മാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എഴുതി തന്നാൽ‌ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ള കാരണമാണ് പരിശോധിക്കേണ്ടതെന്നും അത് പരിശോധിച്ചു നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. റിപ്പോർട്ട്‌ സമർപ്പിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശിക്കെതിരായ ആരോപണങ്ങൾ എഴുതി നൽകാത്തത് കൊണ്ട് പരിശോധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും അത് പൊതുവായി കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: CPI(M) State Secretary MV Govindan clarifies no crisis in LDF or government over ADGP-RSS meeting controversy

More Headlines

തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: സിപിഐ അതൃപ്തി പ്രകടിപ്പിച്ചു; വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ

Related posts

Leave a Reply

Required fields are marked *