ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; ‘വിലകുറഞ്ഞ രീതി’ എന്ന് കുറ്റപ്പെടുത്തൽ

Anjana

MV Govindan criticizes Kerala Governor

ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവർണർ രംഗത്ത് എത്തിയിരിക്കുകയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

വസ്തുതകൾ പൂർണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് ഗവർണർ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇത് വിലകുറഞ്ഞ ഒരു രീതിയാണെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്നും എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നതെന്ന് ഗവർണർ തന്നെ ആലോചിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പദാനുപദം ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ഇതിലും വലിയ വെല്ലുവിളി ഗവർണർ നേരത്തെ നടത്തിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചിരുന്നു.

Story Highlights: MV Govindan criticizes Governor, stating his claims lack foundation and Chief Minister has answered all questions

Leave a Comment