മുനമ്പം വഖഫ് ഭൂമി: മത്സ്യത്തൊഴിലാളികൾക്കൊപ്പം മുസ്‌ലിം ലീഗ്

Anjana

Munambam waqf land

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കി. മുനമ്പത്ത് മുസ്ലിം ലീഗും യുഡിഎഫും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ലീഗ് മുൻകൈയ്യെടുക്കുമെന്നും അവിടുത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുനമ്പത്ത് സർക്കാരും ബിജെപിയും കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തൃശൂരിൽ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട്‌ ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രകാശ് ജവഡേക്കറുടെ പ്രസ്താവനയെ വഖഫ് ബോർഡ് ന്യായീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും കോടതിയിൽ ഇതേ നിലപാട് എടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്നങ്ങളുണ്ടെന്നും കെ റെയിൽ കേരളത്തിന്റെ ഭൂപ്രകൃതിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി. ഡി സതീശൻ വ്യക്തമാക്കി.

Story Highlights: Muslim League clarifies stance on Munambam waqf land issue, supports fishermen

Leave a Comment