സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രതികരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

നിവ ലേഖകൻ

Muslim League Chandrika CPIM communalism

സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്തെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് മുഖപ്രസംഗത്തിലൂടെ വിമർശനം ഉന്നയിക്കുന്നത്. സിപിഐഎം വർഗീയതയുടെ കാളിയൻമാരായി മാറിയെന്നാണ് ചന്ദ്രികയുടെ വിമർശനം. നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിനിയോഗിക്കുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് വർഗീയതയുടെ വിഷവിത്തുകൾ വിതറിയെന്ന് സിപിഐഎമ്മിനെതിരെ മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിച്ചു. ഇന്നലത്തെ പത്രപരസ്യങ്ങൾ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും ചന്ദ്രിക വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് പിണറായി സർക്കാർ കത്തി വയ്ക്കുന്നുവെന്നും, ഇതിനുള്ള തിരിച്ചടി ലോക്സഭാ തെരഞ്ഞെടുപ്പിൽ നൽകിയിട്ടും പാഠം പഠിച്ചില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തി. സംഘപരിവാറിനെ നാണിപ്പിക്കുന്ന വർഗീയതയാണ് സിപിഐഎം പുറത്തെടുക്കുന്നതെന്നും ചന്ദ്രിക വിമർശിച്ചു.

അതേസമയം, സാദിഖലി തങ്ങളെ മുഖ്യമന്ത്രി ഇന്നലെയും വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലിയെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കൾ പറഞ്ഞാൽ നാട് അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

  757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്

Story Highlights: Muslim League’s mouthpiece Chandrika criticizes CPIM for communalism in Palakkad by-election

Related Posts
മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ കലക്ടർക്ക് പരാതി നൽകി
സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

  ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

Leave a Comment