എമ്പുരാൻ സിനിമയ്ക്കെതിരെ ഉയർന്ന വിവാദങ്ങൾക്കും സംഘപരിവാർ ഭീഷണിക്കും പിന്നാലെ തിരക്കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് മുരളി ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. തൂലികയും മഷിക്കുപ്പിയും ചേർത്തുവെച്ച ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ റിലീസിനു ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. സംഘപരിവാറിന് അനഭിമതമായ ചില രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നതിനാൽ വ്യാപകമായ എഡിറ്റിംഗിന് വിധേയമായി എന്നായിരുന്നു ആരോപണം. മോഹൻലാലിന്റെ ഖേദപ്രകടനവും വിവാദങ്ങൾക്ക് ആക്കം കൂട്ടി. സംവിധായകനും നിർമ്മാതാക്കളും വിഷയത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ തിരക്കഥാകൃത്ത് മുരളി ഗോപി മൗനം പാലിച്ചിരുന്നു.
മുരളി ഗോപിയുടെ പ്രതികരണത്തിനായി കാത്തിരുന്ന ആരാധകർക്ക് ഏറെ ആശ്വാസമായി ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും ആരാധകർ കമന്റ് ബോക്സിൽ പ്രതികരണങ്ങളുമായെത്തി. “തൂലിക പടവാളാക്കിയവൻ”, “തൂലികയുടെ കരുത്ത് ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു”, “വിറക്കാത്ത കൈയും ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്” തുടങ്ങിയ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയത്.
Story Highlights: Murali Gopy responds to the controversies surrounding Empuraan with a symbolic Facebook post.