പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ

Anjana

Pinarayi Vijayan

പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും പി.ആർ വർക്കുകൾ കൊണ്ട് അധികാരത്തിൽ എത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണമെന്നും 2001 ലെ തിരഞ്ഞെടുപ്പ് ഫലം 2026 ൽ ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെടുത്തുന്ന നയമാണ് സർക്കാരിന്റേതെന്നും ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു. ഇത്തരമൊരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ ജനം അനുവദിക്കില്ലെന്നും പിആർ വർക്ക് കൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്ന് പിണറായിക്ക് വൈകാതെ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പ് അംഗീകാരങ്ങൾ കാശിറക്കി നടത്തുന്ന പിആർ വർക്കാണെന്നും സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും കോടതിക്ക് മുന്നിൽ കുറ്റക്കാരനായ വ്യക്തിയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സ്റ്റാർട്ടപ്പിന് സഹായിച്ചത് ശിവശങ്കർ എന്ന് മുഖ്യമന്ത്രി പറയുന്നതിലൂടെ സ്വർണ്ണ കടത്തിലെ മുഖ്യമന്ത്രിയുടെ പങ്കാണ് ബലപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളി വർഗ്ഗത്തിന് പകരം മുതലാളിത്തത്തിനെ പുൽകുന്ന സർക്കാറായി പിണറായി മാറിയിരിക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു.

  ഡൊണാൾഡ് ട്രംപ് നൊബേൽ സമാധാന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു

മുഖ്യമന്ത്രി കോൺഗ്രസിനെ മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ടതില്ലെന്നും മോദി സർക്കാർ ഫാസിസ്റ്റ് അല്ല എന്ന് പറഞ്ഞ ഏക സർക്കാരാണ് പിണറായി സർക്കാരെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിന് ഭയാശങ്കകൾ ഇല്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ പാർട്ടി രേഖയ്ക്കാണ് മുൻഗണന നൽകുന്നതെന്നും എന്നാൽ നടക്കാത്ത സ്വപ്നങ്ങളുടെ റിപ്പോർട്ട് ഉണ്ടാക്കി മുഖ്യമന്ത്രിയെക്കൊണ്ട് വായിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കി ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിച്ച പിണറായി, സമ്മേളനത്തെ കൈക്കലാക്കിയെന്നും കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണിതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും കൈയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

Story Highlights: K. Muraleedharan criticizes Pinarayi Vijayan’s government, alleging reliance on PR and failure to address drug menace.

Related Posts
പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം റിപ്പോർട്ട്
CPIM Report

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; മാതാവിന്റെ മൊഴിയെടുക്കൽ വൈകും
സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുന്നു: പിണറായിയുടെ സംഘപരിവാർ പ്രീണനമാണ് കാരണമെന്ന് കെ. സുധാകരൻ
CPM BJP

സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതിൽ കെ. സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു. പിണറായി Read more

മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ: പ്രകാശ് കാരാട്ട്
Prakash Karat

മോദി സർക്കാരിന്റെ നവ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് Read more

സിപിഐഎമ്മിന് വോട്ട് ചോർച്ച; ആശങ്ക പ്രകടിപ്പിച്ച് സംഘടനാ റിപ്പോർട്ട്
CPM Vote Drain

ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ Read more

പിണറായി ബിജെപിയുടെ ബി ടീം: കെ. മുരളീധരൻ
K Muraleedharan

കോൺഗ്രസിനെ ഉപദേശിക്കാൻ പിണറായി വിജയന് അർഹതയില്ലെന്ന് കെ. മുരളീധരൻ. ബിജെപിയുടെ ബി ടീമാണ് Read more

പിണറായി വിജയൻ ആർഎസ്എസ് പ്രചാരകനെന്ന് കെ. സുധാകരൻ
K Sudhakaran

കോൺഗ്രസിനെ വിമർശിക്കുന്ന പിണറായി വിജയനെ ആർഎസ്എസ് പ്രചാരകനാക്കണമെന്ന് കെ. സുധാകരൻ. ബിജെപിയുടെ ഔദാര്യത്തിലാണ് Read more

  വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി
തുടർഭരണ പ്രചാരണത്തിൽ നിലപാട് മയപ്പെടുത്തി എം.എ. ബേബി
LDF Third Term

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എം.എ. ബേബി തുടർഭരണ പ്രചാരണത്തിലെ നിലപാട് മയപ്പെടുത്തി. Read more

കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ കോൺഗ്രസ് നിർണായക Read more

എൽഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പില്ലെന്ന് എം.എ. ബേബി
LDF Third Term

ഇടതുപക്ഷത്തിന് മൂന്നാം ഊഴം ലഭിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിലും അത് ഉറപ്പായി എന്ന് പറയുന്നത് Read more

രഞ്ജി ട്രോഫി നേട്ടത്തിന് കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
Ranji Trophy

രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. Read more

Leave a Comment