സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുന്നു: പിണറായിയുടെ സംഘപരിവാർ പ്രീണനമാണ് കാരണമെന്ന് കെ. സുധാകരൻ

Anjana

CPM BJP

സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നതിനെക്കുറിച്ച് പാർട്ടി സംസ്ഥാന സമ്മേളനം സത്യസന്ധമായ വിലയിരുത്തൽ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാർ പ്രീണനത്തിൽ മനംമടുത്ത പ്രവർത്തകരാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി വോട്ട് ബിജെപിക്ക് മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അതീവ ഗുരുതരമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിണറായി വിജയനെതിരെയുള്ള ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ്, മാസപ്പടി കേസ് തുടങ്ങിയവയിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് സുധാകരൻ ആരോപിച്ചു. ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാൾ ഭേദം ആ പാർട്ടിയിലേക്ക് പോകുന്നതാണെന്ന് പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയ കാർഡിറക്കിയുള്ള പിണറായി വിജയന്റെ രാഷ്ട്രീയപ്രവർത്തനത്തോട് പ്രവർത്തകരിൽ വലിയ പ്രതിഷേധമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഒരു തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ കാർഡ് ഇറക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡിറക്കുന്ന പിണറായി വിജയൻ സ്വന്തം വിശ്വാസ്യതയും പാർട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണെന്നും സുധാകരൻ വിമർശിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിനായി സഖ്യകക്ഷികളെ തേടി നടന്ന ബിജെപിക്ക് കേരളത്തിൽ കിട്ടിയ ഏറ്റവും വിശ്വസ്തനായ പാർട്ട്ണറാണ് സിപിഐഎം. 11 പാർട്ടികളുള്ള ഇടതുമുന്നണിയിലെ പന്ത്രണ്ടാമത്തെ അനൗദ്യോഗിക പാർട്ടിയാണ് ബിജെപി എന്നും സുധാകരൻ ആരോപിച്ചു.

  ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടൻ പ്രാബല്യത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയകരമായി പ്രവർത്തിക്കുകയും പിണറായി വിജയൻ വീണ്ടും അധികാരത്തിലേറുകയും ചെയ്തു. പിണറായി വിജയൻ ഇന്ന് ജയിലിൽ പോകാതിരിക്കുന്നത് കേന്ദ്രത്തിന്റെ കനിവിലാണെന്നും സുധാകരൻ പറഞ്ഞു. വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രഫണ്ടിലും കേന്ദ്രവിഹിതത്തിലും കേന്ദ്രസർക്കാർ കേരളത്തെ ചതിച്ചെങ്കിലും ഒന്നു ശബ്ദിക്കാൻ പോലും പിണറായി വിജയന് കഴിയുന്നില്ല.

യുപിഎ സർക്കാരുകൾക്കെതിരെ ഡൽഹിയിൽ സ്ഥിരം സമരം നടത്തിയിരുന്ന ആ സുവർണ്ണകാലം സിപിഐഎമ്മുകാർ അയവിറക്കുന്നുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. മോദി സർക്കാരിനെ ഫാസിസ്റ്റ് എന്നുവിളിക്കാൻ പിണറായി വിജയന് സമ്മതിക്കില്ല എന്നതാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ ഗതികേട്. ബാബ്റി മസ്ജിദ് തകർത്തതും, കാലിക്കടത്തിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതും, പൗരത്വഭേദഗതിനിയമം നടപ്പാക്കിയതും, മണിപ്പൂരിൽ ക്രൈസ്തവരെ കൊന്നൊടുക്കിയതും, കൽബുർഗി, ധബോൽക്കർ, ഗൗരിലങ്കേഷ് എന്നിവരെ കൊന്നൊടുക്കിയതും ഫാസിസമല്ലേ എന്ന് സുധാകരൻ ചോദിച്ചു.

യുഡിഎഫ് തുടർച്ചയായി അധികാരത്തിനു പുറത്തിരുത്തിയാൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലെത്തും എന്നാണ് സിപിഐഎം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, അധികാരത്തിനു പുറത്തിരുന്നിട്ടും കോൺഗ്രസിലെ കൊള്ളാവുന്ന ഒരു നേതാവിനെയും ബിജെപിക്കു കിട്ടിയില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒൻപത് വർഷം അധികാരത്തിലിരുന്ന് അതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന സിപിഐഎം പ്രവർത്തകരാണ് ബിജെപിയിൽ ചേക്കേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാർട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാർട്ടി അണികളിൽ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും സുധാകരൻ ആരോപിച്ചു.

  പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടു; പിന്നീട് പിടിയിൽ

Story Highlights: K Sudhakaran criticizes Pinarayi Vijayan and CPM for alleged BJP appeasement, citing CPM workers joining BJP.

Related Posts
പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം റിപ്പോർട്ട്
CPIM Report

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. ഭരണത്തിരക്കുകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ Read more

മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ: പ്രകാശ് കാരാട്ട്
Prakash Karat

മോദി സർക്കാരിന്റെ നവ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് Read more

പിആർ വർക്കുകൾ കൊണ്ട് രക്ഷപ്പെടാനാകില്ല; പിണറായിക്കെതിരെ കെ. മുരളീധരൻ
Pinarayi Vijayan

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. പിആർ വർക്കുകൾ കൊണ്ട് അധികാരത്തിൽ Read more

സിപിഐഎമ്മിന് വോട്ട് ചോർച്ച; ആശങ്ക പ്രകടിപ്പിച്ച് സംഘടനാ റിപ്പോർട്ട്
CPM Vote Drain

ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ Read more

പിണറായി ബിജെപിയുടെ ബി ടീം: കെ. മുരളീധരൻ
K Muraleedharan

കോൺഗ്രസിനെ ഉപദേശിക്കാൻ പിണറായി വിജയന് അർഹതയില്ലെന്ന് കെ. മുരളീധരൻ. ബിജെപിയുടെ ബി ടീമാണ് Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതാണ് കാരണമെന്ന് പോലീസ്
പിണറായി വിജയൻ ആർഎസ്എസ് പ്രചാരകനെന്ന് കെ. സുധാകരൻ
K Sudhakaran

കോൺഗ്രസിനെ വിമർശിക്കുന്ന പിണറായി വിജയനെ ആർഎസ്എസ് പ്രചാരകനാക്കണമെന്ന് കെ. സുധാകരൻ. ബിജെപിയുടെ ഔദാര്യത്തിലാണ് Read more

കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ കോൺഗ്രസ് നിർണായക Read more

രഞ്ജി ട്രോഫി നേട്ടത്തിന് കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
Ranji Trophy

രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. Read more

ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പത്തനംതിട്ടയിലും പാലക്കാടും സംഘർഷം
Assault

പത്തനംതിട്ടയിൽ ക്ഷേത്ര ജീവനക്കാരനെതിരെയും പാലക്കാട് നാട്ടുകാരെയും പൊലീസിനെയും ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതായി Read more

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കെ. സുരേന്ദ്രൻ
Asha workers protest

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ Read more

Leave a Comment