മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേ പുരസ്കാരം

നിവ ലേഖകൻ

Kerala Tourism Award

ന്യൂഡൽഹി: ഇന്ത്യാ ടുഡേ ടൂറിസം സർവേ 2025 അവാർഡിൽ മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന് ഏറ്റവും മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) എന്ന വിഭാഗത്തിൽ ഇന്ത്യാ ടുഡേ എഡിറ്റേഴ്സ് ചോയ്സ് അവാർഡ് കേരളത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം 2022-ലും പങ്കാളിത്ത സൗഹൃദ കാരവാൻ ടൂറിസം പദ്ധതിയായ ‘കാരവാൻ കേരള’യ്ക്ക് 2023 ലും ഇന്ത്യാ ടുഡേ പുരസ്കാരം കേരളത്തിന് ലഭിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരള ടൂറിസത്തിന്റെ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികൾക്കനുസരിച്ച് നൂതനവും വ്യത്യസ്തവുമായ ടൂറിസം ഉത്പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ വാർഷിക ടൂറിസം സമ്മേളനത്തിൽ കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിൽ നിന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ഇന്ത്യാ ടുഡേ നൽകുന്ന വാർഷിക പുരസ്കാരമാണിത്.

പ്രകൃതിയോടിണങ്ങിയുള്ള കേരളത്തിന്റെ തനത് വിനോദസഞ്ചാര അനുഭവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്കൊപ്പം, ടൂറിസം മേഖലയിൽ കേരളം നടപ്പാക്കുന്ന നൂതന പദ്ധതികൾക്കും ആകർഷണങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ പുരസ്കാര നേട്ടം കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ഈ പുരസ്കാരം വീണ്ടും ഉറപ്പിക്കുന്നു. പശ്ചാത്തല മേഖലയിലെ വികസനം കേരളത്തിലെ ടൂറിസത്തിന് കൂടുതൽ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യാ ടുഡേ മാഗസിന്റെ ഇന്ത്യാ ടുഡേ ടൂറിസം സർവേ 2025 അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചത്. മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.

Story Highlights: Munnar-Thekkady road wins India Today’s Most Scenic Road Award.

Related Posts
ആനച്ചൽ സ്കൈ ഡൈനിംഗ് ദുരന്തം: നടത്തിപ്പുകാർക്കെതിരെ കേസ്, സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ
Anachal Sky Dining

ഇടുക്കി ആനച്ചലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മതിയായ Read more

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നു; സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു
Sabarimala pilgrim control

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നു. പമ്പയിലെ സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. Read more

2026-ൽ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും; കേരളത്തിന് അഭിമാന നേട്ടം
Kerala tourism

2026-ൽ ലോകം കണ്ടിരിക്കേണ്ട ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കൊച്ചിയും ഇടം നേടി. Booking.com Read more

കേരളത്തിന് 48 സീപ്ലെയിൻ റൂട്ടുകൾ; അനുമതി നൽകി കേന്ദ്രസർക്കാർ
Kerala seaplane routes

കേരളത്തിന് 48 സീപ്ലെയിൻ റൂട്ടുകൾ അനുവദിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read more

ഓണാഘോഷത്തിന് ആകാശവിരുന്നൊരുക്കി ഡ്രോൺ ഷോ

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഡ്രോൺ ഷോ ശ്രദ്ധേയമായി. യൂണിവേഴ്സിറ്റി Read more

ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് സ്പോട്ട് അഡ്മിഷൻ
Hotel Management Course

കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ഗവൺമെൻ്റ് ഫുഡ് ക്രാഫ്റ്റ് Read more

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; അപേക്ഷ ക്ഷണിച്ചു
kerala tourism jobs

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ Read more

കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ; ‘KL കിനാവ്’ വീഡിയോ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala tourism

കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹ്രസ്വ AI വീഡിയോ ‘KL Read more

കിറ്റ്സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ: ജൂലൈ 30, 31 തീയതികളിൽ
MBA Spot Admission

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ പ്രോഗ്രാമിന്റെ Read more