കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 402 ഗുണഭോക്താക്കളിൽ 358 പേർ ഇതിനകം സമ്മതപത്രം സമർപ്പിച്ചു. ടൗൺഷിപ്പിലെ വീടുകൾക്കായി 264 പേരും സാമ്പത്തിക സഹായത്തിനായി 94 പേരുമാണ് സമ്മതപത്രം നൽകിയിരിക്കുന്നത്. ഇനി 44 പേർ കൂടി സമ്മതപത്രം നൽകാനുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ (2-എ, 2-ബി) ഉൾപ്പെട്ട 116 പേർ സമ്മതപത്രം നൽകി. ഇതിൽ 89 പേർ ടൗൺഷിപ്പിലെ വീടുകൾക്കായും 27 പേർ സാമ്പത്തിക സഹായത്തിനായുമാണ് സമ്മതപത്രം സമർപ്പിച്ചത്. ഏപ്രിൽ 20ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ടൗൺഷിപ്പിൽ 38 ക്ലസ്റ്ററുകളിലായി 430 വീടുകൾ നിർമ്മിക്കും. ഓരോ വീടിനും ഏഴ് സെന്റ് സ്ഥലം ലഭിക്കും. കൽപ്പറ്റ ബൈപ്പാസിനടുത്താണ് പദ്ധതി പ്രദേശം. ഏപ്രിൽ മൂന്ന് വരെയാണ് സമ്മതപത്രം സ്വീകരിക്കുന്ന അവസാന തീയതി.
ഓരോ വീടും 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരുനില വീടുകളായിരിക്കും. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ് ഏരിയ, സ്റ്റോർ റൂം എന്നിവ ഓരോ വീട്ടിലും ഉണ്ടായിരിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ടൗൺഷിപ്പിൽ ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയും ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗൺഷിപ്പിന് തറക്കല്ലിട്ടത്.
Story Highlights: 358 out of 402 beneficiaries have submitted consent letters for the Mundakkai-Chooralmala rehabilitation township.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ