മുണ്ടക്കൈ-ചൂരല്മല ദുരന്തം: ഹര്ജി പരിഗണന അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി

നിവ ലേഖകൻ

Mundakkai-Chooralmala disaster hearing

മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടല് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില് സ്വീകരിച്ച ഹര്ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്കാന് കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന സര്ക്കാരിന്റെ കയ്യില് ഫണ്ട് ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാല്, ദുരന്തം ഉണ്ടായി മാസങ്ങള് പിന്നിട്ടിട്ടും കേരളത്തിന്റെ ആവശ്യങ്ങള് കേന്ദ്രം അംഗീകരിച്ചില്ലെന്ന് സംസ്ഥാനം കോടതിയില് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രം അയച്ച കത്ത് കോടതി പരിശോധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന് ആകില്ലെന്നും നിലവില് അനുവദിച്ചതിനേകാല് കൂടുതല് തുക അനുവദിക്കാന് ആവില്ലെന്നും കേന്ദ്രം അറിയിച്ചതായി സംസ്ഥാന സര്ക്കാര് വ്യക്തമാക്കി. കൂടുതല് സഹായം നല്കാന് താല്പര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ കത്ത് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാല്, കത്തില് അത്തരം പരാമര്ശം ഉണ്ടോയെന്ന് കോടതി ആരാഞ്ഞു.

നാല് മാസമായി ദുരന്തം നടന്നിട്ടും ഇതുവരെ അടിയന്തിര ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാനം മറുപടി നല്കി. ദുരിത ബാധിതര്ക്കായി നല്കി വരുന്ന ധനസഹായം 30 ദിവസം കൂടി നല്കുമെന്നും സംസ്ഥാന സര്ക്കാര് കോടതിയില് അറിയിച്ചു. ഉന്നതലകമ്മിറ്റി പരിശോധന നടത്തുന്നുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ വി തോമസിന് അയച്ച കത്തിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും പരിശോധിക്കാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.

  ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത 2000 ആരോഗ്യ പ്രവർത്തകരെ ഗുജറാത്ത് സർക്കാർ പിരിച്ചുവിട്ടു

Story Highlights: High Court postpones hearing on Mundakkai-Chooralmala landslide disaster petition to next Friday

Related Posts
തൃശൂർ പൂരം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
Thrissur Pooram

തൃശൂർ പൂരത്തിന് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി Read more

മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി Read more

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനങ്ങൾ: ഹൈക്കോടതി രൂക്ഷ വിമർശനം
Kadakkal Temple Songs

കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ക്ഷേത്ര ഉപദേശക സമിതി Read more

  എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Walayar Case

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച Read more

എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
Empuraan film screening

എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി Read more

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി
Masappadi Case

മാത്യു കുഴൽനാടൻ ഹാജരാക്കിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ Read more

മാസപ്പടി കേസ്: കുഴൽനാടന്റെ ഹർജി തള്ളി; സിപിഐഎം, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു
Masappady Case

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിപിഐഎം സംസ്ഥാന Read more

  മാസപ്പടി വിവാദം: ഹൈക്കോടതി ഹർജി തള്ളി; നിയമപോരാട്ടം തുടരുമെന്ന് കുഴൽനാടൻ
മാസപ്പടി വിവാദം: ഹൈക്കോടതി ഹർജി തള്ളി; നിയമപോരാട്ടം തുടരുമെന്ന് കുഴൽനാടൻ
Masappady Case

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും Read more

വീണ വിജയനെതിരായ മാസപ്പടി ആരോപണം: വിജിലൻസ് അന്വേഷണമില്ലെന്ന് ഹൈക്കോടതി
Masappady Case

മാസപ്പടി ആരോപണത്തിൽ വീണ വിജയനെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പുനപരിശോധനാ ഹർജി Read more

Leave a Comment