**കോഴിക്കോട്◾:** മുനമ്പം വഖഫ് ഭൂമി കേസിലെ വാദം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഇന്നും തുടരും. 2019-ലെ വഖഫ് ബോർഡിന്റെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്ട്രറിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളേജ് നൽകിയ അപ്പീലിലാണ് വാദം നടക്കുന്നത്. വഖഫ് ആധാരത്തിലെ പരാമർശങ്ങൾ പ്രധാനമായും ചർച്ച ചെയ്തായിരുന്നു ഇന്നലത്തെ വാദപ്രക്രിയ.
മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളജിന് സ്ഥലമുടമകൾ ഉപഹാരമായി നൽകിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ട്രൈബ്യൂണൽ വാദം കേൾക്കുന്നത്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ വഖഫായി അംഗീകരിക്കാൻ കഴിയില്ലെന്ന് ഫാറൂഖ് കോളേജ് വാദിച്ചു. നിസാർ കമ്മീഷന്റെ റിപ്പോർട്ട് വന്നതിനു ശേഷം സർവേ അടക്കമുള്ള തുടർനടപടികളൊന്നുമില്ലാതെ ബോർഡ് സ്വമേധയാ സ്ഥലം ഏറ്റെടുത്തെന്നും കോളേജ് ആരോപിച്ചു.
ഫാറൂഖ് കോളേജ് മത ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാൽ ഭൂമി നൽകിയതിനെ വഖഫ് ആയി കാണാൻ കഴിയില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം. പറവൂർ സബ് കോടതിയുടെ വിധിയിന്മേലാണ് കോഴിക്കോട് വഖഫ് ട്രിബ്യൂണലിലെ വാദം നടക്കുന്നത്. കേസിലെ തുടർവാദം ഇന്ന് നടക്കും.
Story Highlights: The Munambam Waqf land case hearing continues in the Kozhikode Waqf Tribunal, with Farook College appealing the Waqf Board’s decision.