
മുംബൈ : പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ അപകീര്ത്തിക്കേസില് ബോളിവുഡ് താരം കങ്കണ റനൗട്ട് തനിക്കെതിരായ ക്രിമിനല് നടപടികള് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്ജി മുംബൈ ഹൈക്കോടതി തള്ളി. കങ്കണയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ തനിക്ക് അപകീര്ത്തിയുണ്ടാക്കുന്നുവെന്ന് ഉന്നയിച്ചാണ് ജാവേദ് അക്തർ പരാതിപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൊലീസ് അന്വേഷണത്തിനായി നിർദ്ദേശിച്ച അന്ധേരി മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതി ക്രിമിനല് നടപടികൾ സ്വീകരിക്കുകയും കങ്കണയ്ക്ക് സമന്സ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരായി കങ്കണ നൽകിയ ഹര്ജിയാണ് മുംബൈ ഹൈക്കോടതി തള്ളിയത്.
Story highlight : Mumbai High Court Dismisses Kangana Ranaut’s plea in Javed Akhtar defamation case.