മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിരക്ക്; ഒമ്പത് പേര്‍ക്ക് പരിക്ക്

Anjana

Mumbai Bandra railway station stampede

മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലേക്കുള്ള ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റ് ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ് പറ്റിയത്.

ട്രെയിന്‍ നമ്പര്‍ 22921 ബാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് എത്തിയപ്പോഴാണ് നിരവധി യാത്രക്കാര്‍ ഒരുമിച്ച് ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്ലാറ്റ്‌ഫോമില്‍ രക്തം തളംകെട്ടി കിടക്കുന്നതും പരിക്കേറ്റവരെ സ്‌ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില പരിക്കേറ്റവരെ പൊലീസുകാര്‍ തോളില്‍ ചുമന്നുകൊണ്ടുപോകുന്നതും വസ്ത്രങ്ങള്‍ രക്തത്തില്‍ കുതിര്‍ന്ന നിലയിലുള്ളവരെയും കാണാന്‍ സാധിക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിവരുന്നതായി അധികൃതര്‍ അറിയിച്ചു.

Story Highlights: Nine injured, two seriously, in stampede at Mumbai’s Bandra railway station during Diwali rush

Leave a Comment