ഹേമ കമ്മിറ്റി റിപ്പോർട്ട്: എം മുകേഷും രഞ്ജിനിയും പ്രതികരിച്ചു

Anjana

Hema Committee report Malayalam cinema

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ ഒന്നും സംഭവിക്കില്ലെന്ന് നടനും എംഎൽഎയുമായ എം മുകേഷ് പ്രതികരിച്ചു. താൻ നാല് മണിക്കൂർ സമയം കമ്മിറ്റിയോട് സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പരിശോധിക്കാൻ ഒരു എന്റർടെയ്ൻമെന്റ് ട്രിബ്യൂണൽ വേണമെന്ന് നടി രഞ്ജിനി ആവശ്യപ്പെട്ടു. അല്ലെങ്കിൽ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാൻ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സിനിമാ രംഗത്തുനിന്നും ഉയരുന്നത്. റിപ്പോർട്ട് പുറത്തുവരട്ടെ, പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന നിലപാടാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നത്.

Story Highlights: Actor-MLA M Mukesh and actress Ranjini comment on Hema Committee report on women’s issues in Malayalam cinema

Leave a Comment