
ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും ബിജെപിയിൽ ഭിന്നസ്വരങ്ങൾ ഉയർന്നിരുന്നു. കെ സുരേന്ദ്രനെ ലക്ഷ്യമാക്കി ഒരു വിഭാഗം നേതാക്കൾ നീക്കങ്ങൾ തുടർന്നിരുന്നു.
ഭൗതികനേട്ടങ്ങളും സ്വകാര്യ ലാഭങ്ങളും നോക്കാതെ പ്രവർത്തിച്ച ദീൻദയാലിന്റെ മാതൃക സംസ്ഥാന നേതൃത്വം മറന്നുപോകുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഭൂരിഭാഗം പേരും അധികാരസ്ഥാനം ലഭിക്കാത്തവരാണെന്ന് കെ സുരേന്ദ്രൻ തിരിച്ചു മറുപടി നൽകി.
Story Highlights: MT Ramesh about kerala BJP