ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊലൂഷൻസ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്ത്

Anjana

MS Solutions question paper leak

എംഎസ് സൊലൂഷൻസ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സ്ഥാപനത്തിന്റെ സിഇഒ ഷുഹൈബാണ് ഇത്തവണ ലൈവ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നാളെ നടക്കുന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബ് വിശദീകരണവുമായി എത്തിയത്. തങ്ങൾ ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നാണ് എംഎസ് സൊലൂഷൻസിന്റെ വാദം.

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ശുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശങ്ങളുമായി രംഗത്തെത്തി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും ഈ വിഷയം കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടാൽ നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Story Highlights: MS Solutions CEO Shuhaib appears in live video amid question paper leak investigation

Leave a Comment