എം പോക്‌സ് പ്രതിരോധം: രോഗലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം

Anjana

Mpox India

രാജ്യത്ത് ആദ്യമായി എം പോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗപ്രതിരോധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. എം പോക്‌സിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് പ്രതിരോധത്തിന്റെ ആദ്യപടി. 1958-ൽ ഡെന്മാർക്കിലെ പരീക്ഷണ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എന്നാൽ 1970-ൽ കോംഗോയിലെ ഒരു കുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്‌സ് വൈറസ് ജനുസ്സിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ട് വകഭേദങ്ങളുണ്ട്.

കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അണുബാധിതരുമായോ രോഗബാധിത മൃഗങ്ങളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. കുരങ്ങ്, എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാം. വൈറൽ രോഗമായതിനാൽ പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുകയും സങ്കീർണതകൾ കൈകാര്യം ചെയ്യുകയുമാണ് ചികിത്സയിൽ ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗപ്രതിരോധത്തിനായി എം പോക്സ് ലക്ഷണങ്ങളുള്ളവരെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി നിരീക്ഷിക്കണം. വ്രണങ്ങളും തടിപ്പുകളും പൂർണമായും മാറുന്നതുവരെ അകൽച്ച പാലിക്കണം. ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള എം വി എ-ബി എൻ, എൽ സി 16, എ സി എ എം 2000 എന്നീ മൂന്ന് വാക്സിനുകൾ ഉപയോഗിക്കാം. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയാൽ നാലു ദിവസത്തിനുള്ളിൽ വാക്സിൻ നൽകണം. നിലവിൽ കൂടുതൽ വ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇതിന് മരണസാധ്യത 10 ശതമാനം കൂടുതലാണ്.

Story Highlights: Mpox symptoms, causes, treatment, and prevention methods explained as first case confirmed in India

Leave a Comment