മധ്യപ്രദേശിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർക്ക് ‘കുലഗുരു’ എന്ന പുതിയ പദവി നൽകി. മന്ത്രിസഭാ യോഗത്തിൽ ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചു. ഗുരുപൂർണിമയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് ഇനി ‘കുലഗുരു’ എന്ന പേര് ഉപയോഗിക്കും.
മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരാൻ താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ ആരാഞ്ഞിട്ടുണ്ട്. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ സംസ്കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മോഹൻയാദവ് വ്യക്തമാക്കി. സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.