ഡൽഹി ഹൈക്കോടതിയിലെ മാസപ്പടി കേസിലെ ഹർജി പരിഗണിക്കുന്നത് വൈകും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലം മാറ്റം കാരണം പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഏത് ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വൈകുന്നത്.
സിഎംആർഎല്ലിന്റെ ഹർജി തള്ളണമെന്ന് എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു.
മൂന്ന് മാസം മുൻപാണ് ഡൽഹി ഹൈക്കോടതി ഒടുവിൽ കേസ് പരിഗണിച്ചത്. അന്വേഷണ റിപ്പോർട്ട് തയ്യാറായ വിവരം അന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
Story Highlights: The Delhi High Court’s hearing on the monthly payment case will be delayed as a new bench is assigned due to the previous judge’s transfer.