
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു.
ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.തിയേറ്ററിനുള്ളിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ അവ്യക്തമായ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ഇത്തരത്തിൽ മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ക്ലൈമാക്സ് രംഗം പ്രചരിപ്പിച്ച ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തതായാണ് വിവരം.
വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് സിനിമാ നിർമ്മാതാക്കളുടെ നിലപാട്.
Story highlight : Mohanlal,Priyadarshan Movie ‘Marakkar Arabikadalinte Simham’
.