മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമ ഗോവ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ സിനിമയിൽ മോഹൻലാൽ ഒരു ടാക്സി ഡ്രൈവറായി അഭിനയിക്കുന്നു.
കെ.ആർ. സുനിലും തരുണും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ ഷൺമുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. ശോഭന അവതരിപ്പിക്കുന്ന ലളിത എന്ന കഥാപാത്രവും ചിത്രത്തിൽ പ്രധാനമാണ്.
ഏപ്രിൽ 25-ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘തുടരും’. സൗദി വെള്ളക്ക എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമകൂടിയാണ് ഇത്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ആദ്യ ഷോകള്ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ഈ സിനിമയ്ക്ക് പിന്നീട് ബോക്സ് ഓഫീസിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ‘തുടരും’ കേരളത്തിൽ നിന്നും 118 കോടി രൂപ കളക്ട് ചെയ്തു.
Story Highlights: Mohanlal’s ‘Thudarum’ selected for the International Film Festival of India (IFFI) in Goa.



















