‘ലൂസഫറി’ന്റെ അവസാനം അബ്രാം ഖുറേഷി അബ്രാം ആയുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ ക്യാരക്ടർ എക്സ്ചേഞ്ച് ചെറുതായൊന്നുമല്ല ആരാധികരെ ആവേശത്തിലേക്കാക്കിയത്. മുണ്ടുടുത്ത് പഴയ കാല മോഹൻലാൽ ചിത്രങ്ങളെ ഓർമിപ്പിക്കും വിധം ഒരു ഫൈറ്റ് സ്വീക്വൻസ് പൃഥ്വിരാജ് നൽകിയപ്പോൾ ലഭിച്ചതിനേക്കാൾ രോമാഞ്ചവും ആവേശവും അവസാനത്തെ ആ സീനിലൂടെ ലഭിച്ചു. മോഹൻലാലിന്റെ ഏറ്റവും വലിയ ‘ഫാൻ ബോയ്’ ആയ പൃഥ്വിരാജ് ഖുറേഷി അബ്രാമിലൂടെ ‘എമ്പുരാനി’ൽ എന്താം കരുതി വച്ചിരിക്കുന്നതെന്നത് സംബന്ധിച്ച് ഹൈപ്പും ഹോപ്പും കൂടിയതിനു പിന്നിലെ കാരണം മറ്റൊന്നല്ല.
ലോകത്തെ നിയന്ത്രിക്കുന്ന എന്തിനെയും തന്റെ വരുതിയിലാക്കാൻ മാത്രം കെൽപുള്ള ഒരു ഇന്റർനാഷണൽ ഇൻകാർനേഷനാണ് ഖുറേഷിയെന്ന തരത്തിൽ ‘ലൂസിഫർ’ റിലീസ് ആയ സമയത്ത് തന്നെ വിലയിരുത്തലുകൾ വന്നിരുന്നു. സ്വാഭാവികമായും അതങ്ങനെ തന്നെയാകേണ്ടതുമായിരുന്നു. ‘എമ്പുരാനി’ലേക്കെത്തിയപ്പോൾ മികച്ച രീതിയിൽ തന്നെ അബ്രാം ഖുറേഷി അവതരിപ്പിക്കപ്പെട്ടു.
എന്നാൽ അവിടെയും സ്റ്റീഫന്റെ തട്ട് താണ് തന്നെയിരുന്നു. വ്യത്യസ്ത മുഖങ്ങളുള്ള കഥാപാത്രങ്ങൾ മോഹൻലാൽ ഗംഭീരമാക്കുന്നത് ഇതാദ്യമല്ല. ‘തൂവാനത്തുമ്പികളി’ലും ‘ഉസ്താദി’ലും ‘ട്വന്റി 20’യിലും ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലും നമ്മളത് കണ്ടതാണ്.
‘തൂവാനത്തുമ്പികളി’ലെ നാട്ടിൻപുറത്തെ ജയകൃഷ്ണന്റെ മറ്റൊരു മുഖം കാഴ്ചക്കാരനിൽ വല്ലാത്തൊരു ആരാധന സൃഷ്ടിക്കുന്നുണ്ട്. ‘ഉസ്താദി’ലും അങ്ങനെ തന്നെ. പരമേശ്വനേക്കാൾ ഉസ്താദിനെയാണ് കൂടുതലും ആരാധർ ഇടപ്പെടുക.
അങ്ങനെ നോക്കുമ്പോൾ ‘എമ്പുരാനി’ൽ സ്റ്റീഫൻ നെടുമ്പള്ളിയേക്കാൾ ഒത്തിരി മുകളിൽ അബ്രാം ഖുറേഷി അബ്രാം പ്രതിഷ്ഠിക്കപ്പെടേണ്ടത് തന്നെയായിരുന്നു. ഒരു പക്ഷേ അബ്രാം ഖുറേഷി എങ്ങനെ ഇത്രയേറെ അനുയായികളുള്ള വലിയൊരു പ്രതിഭാസമായി മാറിയെന്നുള്ള കഥ പറയാൻ സാധ്യതയുള്ള ‘ലൂസിഫർ ഫ്രാഞ്ചൈസി’ലെ മൂന്നാം പതിപ്പിൽ സ്റ്റീഫനേക്കാൾ ഇംപാക്ട് ഖുറേഷി ഉണ്ടാക്കിയേക്കാം. അതുവരെ സ്റ്റീഫൻ തന്നെയാണ് കൂടുതൽ മികവോടെ അവതരിപ്പിക്കപ്പെട്ട കഥാപാത്രമെന്ന് പറയാനേ നിവർത്തിയുള്ളൂ.
‘ആയിരം ഖുറേഷിയ്ക്ക് അര സ്റ്റീഫൻ’; ഖുറേഷിയെ കാണിച്ചപ്പോൾ കിട്ടിയതിനേക്കാൾ മാസ് അപ്പീൽ സ്റ്റീഫനെ വെള്ള വസ്ത്രത്തിലും കറുത്ത വസ്ത്രത്തിലും അവതരിപ്പിക്കപ്പെട്ട രണ്ടു സീനുകൾ ലഭിച്ചിരുന്നു. ആയുധങ്ങളും അനുയായികളുമുള്ള ഖുറേഷിയേക്കാൾ ആശയങ്ങളും സിറ്റുവേഷണൽ ബ്രില്ല്യൻസുമുള്ള സ്റ്റീഫനാണ് താരം. Story Highlights:
Mohanlal’s portrayal of Stephen Nedumpally and Abram Qureshi in Lucifer and Empuraan has captivated audiences, sparking discussions about the characters’ different facets and impact.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ