‘എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആൻ്റണിയാണ് ‘; വൈറലായി ലാലേട്ടന്റെ വാക്കുകൾ.

നിവ ലേഖകൻ

Mohanlal antony perumbavoor
Mohanlal antony perumbavoor

സിനിമാ പ്രേമികൾക്ക് എന്നും ചർച്ചാ വിഷയമാണ് മോഹൻലാലും ആൻറണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


മൂന്നാംമുറ എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ ഡ്രൈവർ ആയി ആരംഭിച്ച ബന്ധം ഇന്നും കേടുപാടുകൾ കൂടാതെ ഇരുവരും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.

അടുത്തിടെ ഒരു സ്വകാര്യചാനലിന് ഇരുവരും നൽകിയ അഭിമുഖത്തിൽ ഏതാണ്ട് മുപ്പത് വർഷമായി തുടർന്നുവരുന്ന സൗഹൃദത്തെ ഇരുവരും ഓർത്തെടുത്തു.

“അഭിനയിക്കാൻ മാത്രം അറിയുന്ന ഒരാളാണ് ഞാൻ.മറ്റുള്ള കാര്യത്തിൽ ഒന്നും ശ്രദ്ധ ചെലുത്താൻ അറിയില്ല.എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആന്റണി ആണ് ” മോഹൻലാൽ പറയുന്നു.

ആൻറണി പെരുമ്പാവൂർ ലാലേട്ടൻറെ ഡ്രൈവറായി ഒപ്പം കൂടിയതും ,സുചിത്ര പങ്കാളിയായി ലാലേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും ഏകദേശം ഒരേ സമയത്താണ്.

കൂടുതൽ സമയം ആൻറണിയുമായി ചിലവിടേണ്ടി വരുന്നത് കൊണ്ട് തന്നെ, കൂടുതൽ സ്നേഹം ആന്റണിയോടാണെന്നും സുചിത്രയ്ക്ക് ആന്റണിയോട് അസൂയ ഉണ്ടെന്നും ലാലേട്ടൻ പറയുന്നു.

“മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ സിനിമാജീവിതത്തിലെ ഉയർച്ചയ്ക്കും സൗഭാഗ്യത്തിനും പിന്നിൽ ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.ആ സത്യത്തെ ഞാൻ മാനിക്കുന്നു.എന്റെ അവസാന ശ്വാസം വരെ ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു”.

എന്നായിരുന്നു ആന്റണിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ.

ഡ്രൈവറായി ഒപ്പം അഭിനയിച്ച് പിന്നീട് ജീവിതത്തിൽ ലാലേട്ടന്റെ ഡ്രൈവറായ ആൻറണി പെരുമ്പാവൂർ ഇന്ന് മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ മേൽനോട്ടക്കാരൻ ആണ്.

“മരക്കാർ അറബിക്കടലിന്റെ സിംഹം” ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ അടുത്തതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

മോഹൻലാൽ ,സുനിൽ ഷെട്ടി ,പ്രഭു ,അർജുൻ സർജ ,മഞ്ജു വാരിയർ ,കീർത്തി സുരേഷ് ,പ്രണവ് മോഹൻലാൽ,കല്യാണി പ്രിയദർശൻ,മുകേഷ് ,സിദ്ധിഖ് ,നെടുമുടി വേണു തുടങ്ങിയവർ അഭിനേതാക്കൾ ആകുന്ന ചിത്രം 2019 മാർച്ചിൽ റിലീസിനൊരുങ്ങിയെങ്കിലും കോവിഡ് 19 നെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി സിനിമകൾ നിർമ്മിക്കുന്ന ബാനർ ആയ ആശിർവാദ് സിനിമാസ് അദ്ദേഹത്തെ അല്ലാതെ മറ്റൊരാളെ നായകനാക്കി നിർമിച്ച ഏക സിനിമ പ്രണവ് മോഹൻലാലിൻറെ ‘ആദി’ ആയിരുന്നു.

Story highlights : Mohanlal says suchithra is jealous of the friendship between him and antony perumbavoor

Related Posts
മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ
Patriot movie update

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’ സോഷ്യൽ Read more

അമിതാഭ് ബച്ചന്റെ വേദിയിൽ മോഹൻലാലിനെ അനുകരിച്ച് ഋഷഭ് ഷെട്ടി; വൈറൽ വീഡിയോ
Rishabh Shetty

ഋഷഭ് ഷെട്ടി 'കോൻ ബനേഗാ ക്രോർപതി'യിൽ മോഹൻലാൽ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ Read more

‘പേട്രിയറ്റി’നായി മമ്മൂട്ടി ലണ്ടനിൽ; സ്വീകരിച്ച് സുബാഷ് ജോർജ് മാനുവൽ
Patriot movie

മമ്മൂട്ടി 'പേട്രിയറ്റ്' സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലെത്തി. അദ്ദേഹത്തെ സുഹൃത്തും നിർമ്മാതാക്കളിൽ ഒരാളുമായ അഡ്വ. Read more