മോഹൻലാലും പ്രണവും ഒന്നിക്കുന്നു; കൊരട്ടല ശിവയുടെ തെലുങ്ക് ചിത്രത്തിൽ

നിവ ലേഖകൻ

Mohanlal Pranav Telugu film

പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട് മോഹൻലാൽ സമ്മതം മൂളിയതായാണ് സൂചന. ‘ജനത ഗാരേജ്’, ‘ദേവര’ എന്നീ സിനിമകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവിധായകന്റെ മുൻ ചിത്രമായ ജനത ഗാരേജിൽ മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് അച്ചന്റെ സിനിമയായ ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ ബാലതാരമായാണ്. പിന്നീട് ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചു.

പ്രണവിന്റെ ആദ്യ നായക വേഷമായ ‘ആദി’യിൽ മോഹൻലാൽ കാമിയോ റോളിൽ എത്തിയിരുന്നു. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ‘ബറോസി’ൽ പ്രണവ് ഭാഗമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ചിത്രവും നിർമിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: Mohanlal and Pranav Mohanlal to star together in Koratala Siva’s Telugu film, marking Pranav’s Telugu debut.

Related Posts
മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
Drishyam 3 collection

മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ Read more

പ്രണവ് മോഹൻലാലിന്റെ ‘ഡീയസ് ഈറേ’ ഡിസംബർ 5 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
Deeyus Eyre OTT release

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബർ Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

തന്മാത്രയിലെ ആ രംഗം, മീര വാസുദേവിനോട് മോഹൻലാൽ ക്ഷമ ചോദിച്ചു: കാരണം ഇതാണ്
Thanmathra movie scene

ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര സിനിമയിലെ പ്രധാന രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് മോഹൻലാൽ Read more

പ്രണവ് മോഹൻലാൽ ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ 70 കോടി ക്ലബ്ബിൽ!
Dear Students Collection

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'ഡിയർ സ്റ്റുഡന്റ്സ്' തിയേറ്ററുകളിൽ Read more

മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

Leave a Comment