മോഹൻലാൽ ‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ അഭിനന്ദിച്ചു; ചിത്രം നിരവധി പുരസ്കാരങ്ങൾ നേടി

നിവ ലേഖകൻ

Updated on:

Pallotti 90's Kids

തൊണ്ണൂറുകളിലെ സൗഹൃദവും സ്നേഹവും പറയുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ എന്ന ചിത്രത്തിലെ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തു പിടിച്ച് അഭിനന്ദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാനറിലൊരുങ്ങിയ ഈ ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച ബാല താരത്തിനും മികച്ച പിന്നണി ഗായകനും പുരസ്കാരം നേടിയിരുന്നു.

— wp:paragraph –> സൗഹൃദത്തിനും ഗൃഹാതുരതയ്ക്കുമൊപ്പം ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്ന ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് ഇപ്പോൾ തീയേറ്ററുകളിൽ ഓടുന്നത്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം സംവിധായകനായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ രാജാണ് സംവിധാനം.

സംസ്ഥാന പുരസ്കാരങ്ങൾക്കു പുറമേ ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ എന്നീ കാറ്റഗറികളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ ഫെഫ്കയുടെ ജാഗ്രതാ സമിതികൾ

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർക്കു പുറമെ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

Story Highlights: Mohanlal congratulates stars of ‘Pallotti 90’s Kids’, a film about 90s friendship and nostalgia

Related Posts
എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

Leave a Comment