കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ ഒരു ലക്ഷം രൂപ പിഴ ശിക്ഷ ചുമത്തി. ഐഎസ്എൽ ഗവേർണിങ് ബോഡിയാണ് ഈ തീരുമാനമെടുത്തത്. മുഹമ്മദൻ സ്പോർട്ടിംഗിന്റെ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞതിനെ തുടർന്നാണ് ഈ നടപടി.
മുഹമ്മദൻ സ്പോർട്ടിംഗിന് നോട്ടീസിന് മറുപടി നൽകാൻ നാല് ദിവസം അനുവദിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകും. സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ അധികൃതർക്ക് ഔദ്യോഗിക പരാതി നൽകിയിരുന്നു. മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകർ അക്രമാസക്തരായത്.
സ്റ്റേഡിയത്തിൽ ആരാധകർ വടികളും കുപ്പികളും എറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ മത്സരം നിർത്തിവെക്കേണ്ടി വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഈ സംഭവം. 2-1 എന്ന സ്കോറിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച മത്സരത്തിൽ, മുഹമ്മദൻ സ്പോർട്ടിംഗിൻ്റെ ജനറൽ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവങ്ങളെ അപലപിച്ചിരുന്നു.
Story Highlights: Mohammedan Sporting fined Rs 1 lakh for fan violence in ISL match against Kerala Blasters