ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തി; രഞ്ജി ട്രോഫിയിൽ നാല് വിക്കറ്റ് നേട്ടം

Anjana

Mohammed Shami comeback Ranji Trophy

കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. ബംഗാളിനു വേണ്ടിയാണ് താരം മധ്യപ്രദേശിനെതിരായ മത്സരത്തിൽ മൈതാനത്തിറങ്ങിയത്. ആദ്യ ദിനം വിക്കറ്റൊന്നും നേടാതിരുന്നെങ്കിലും രണ്ടാം ദിനം 9 ഓവറിൽ 54 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ആദ്യ ഇന്നിങ്സിൽ 167 റണ്‍സിന് മധ്യപ്രദേശിനെ പുറത്താക്കാൻ ബം​ഗാളിന് സാധിച്ചു.

ബം​ഗാളിന്റെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം 228 റൺസായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 138 ന് 5 എന്ന നിലയിലാണിപ്പോൾ ബം​ഗാൾ. ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്നതാണ് ഷമിയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷമാണ് പരുക്കിന്റെ പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രഞ്ജി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ചാൽ ഷമിക്ക് ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കും. ബോർഡർ ഗവാസ്‌ക്കർ ട്രോഫി അടക്കമുള്ള പ്രധാന ടൂർണമെന്റുകളാണ് ഇനി ഇന്ത്യൻ ടീമിനു കളിക്കാനുള്ളത്. ഷമിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Indian cricketer Mohammed Shami makes comeback in Ranji Trophy after year-long injury break, takes 4 wickets for Bengal against Madhya Pradesh.

Leave a Comment