ഈ മാസം 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി പ്രധാനമന്ത്രി വേദി പങ്കിടും.
ഈ സന്ദർശനത്തിലൂടെ ആർഎസ്എസുമായുള്ള അകൽച്ച പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുഡി പഡ്വാ ആഘോഷങ്ങളുടെ ഭാഗമായാണ് മോദി നാഗ്പൂരിൽ എത്തുന്നത്. ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ സന്ദർശനം എന്നതും പ്രാധാന്യമർഹിക്കുന്നു.
അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള ഒരു അഭിമുഖത്തിൽ, തന്റെ ജീവിതത്തിന് ലക്ഷ്യബോധം പകർന്നുനൽകിയത് ആർഎസ്എസ് ആണെന്ന് മോദി പറഞ്ഞിരുന്നു. ആർഎസ്എസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മോദി ഈ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.
ആർഎസ്എസിൽ നിന്ന് ജീവിത മൂല്യങ്ങൾ പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നതായും മോദി പറഞ്ഞു. നിസ്വാർത്ഥമായ സാമൂഹ്യ സേവനം മാർഗമാക്കിയ മറ്റൊരു പ്രസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ പ്രവർത്തനം നേരിട്ട് പഠിച്ചാലെ അതിന്റെ മഹത്വം മനസിലാക്കാനാകൂ എന്നും മോദി അഭിപ്രായപ്പെട്ടു.
Story Highlights: Prime Minister Narendra Modi will visit the RSS headquarters in Nagpur on the 30th of this month.