എം എം ലോറൻസിന്റെ മകളെക്കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

നിവ ലേഖകൻ

MM Lawrence Facebook post daughter

സിപിഐഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയില് നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ലോറൻസിന്റെ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിയാതെ വന്നു. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. മൃതദേഹം പള്ളിയില് അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മകൾ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് കളമശ്ശേരി മെഡിക്കൽ കോളേജ് ആണെന്നും ഹെെക്കോടതി വ്യക്തമാക്കിയിരുന്നു.

മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ അച്ഛൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാരോപിച്ച് ഇളയമകൾ ആശ ലോറൻസ് രംഗത്തെത്തിയത്. ഇപ്പോഴിതാ മകള് ആശയെ കുറിച്ച് മൂന്ന് വർഷം മുൻപ് എംഎം ലോറന്സ് ആശുപത്രിയിൽ വെച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല എന്നും വര്ഷങ്ങളായി അകല്ച്ചയിലായിരുന്ന മകള് തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള് നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

  സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ

തോട്ടി തൊഴിലാളികൾ മുതൽ വ്യവസായ മേഖലയിലെ തൊഴിലാളികളെ വരെ സംഘടിപ്പിക്കുകയും അവകാശങ്ങൾ നേടാൻ പ്രാപ്തരാക്കുകയും ചെയ്ത നേതാവായിരുന്നു എംഎം ലോറൻസ്. ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 21ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Story Highlights: MM Lawrence’s controversial Facebook post about his daughter resurfaces amid funeral dispute

Related Posts
സിപിഐഎം പാർട്ടി കോൺഗ്രസ്: 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
CPI(M) age limit

സിപിഐഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. മുതിർന്ന Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

  വഖഫ് ബില്ലിൽ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം: സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട്
സിപിഐഎം പാർട്ടി കോൺഗ്രസ്: ഇന്ന് മുതൽ പൊതുചർച്ച
CPI(M) Party Congress

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
CPI(M) General Secretary

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം.എ. Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ട്: എം വി ഗോവിന്ദൻ
CPI(M) party congress

സിപിഐഎം പാർട്ടി കോൺഗ്രസ് നിർണായക തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ. പോളിറ്റ് Read more

സിപിഐഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ
CPI(M) Party Congress

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും. പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള Read more

സിപിഐഎം നേതാവിന്റെ ഭീഷണി: നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി
Naranganam Village Officer

സിപിഐഎം ഏരിയാ സെക്രട്ടറി എം വി സഞ്ജുവിന്റെ ഭീഷണിയെത്തുടർന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ Read more

  സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
പി.കെ. ശ്രീമതിയോടുള്ള ഖേദപ്രകടനം രാഷ്ട്രീയത്തിന്റെ അന്തസ്സിന് വേണ്ടി: ബി. ഗോപാലകൃഷ്ണൻ
B Gopalakrishnan

പി.കെ ശ്രീമതിയോടുള്ള ഖേദപ്രകടനം രാഷ്ട്രീയത്തിന്റെ അന്തസ്സിന് വേണ്ടിയാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

എഴമ്പിലായി സൂരജ് വധം: സിപിഐഎമ്മിന് തിരിച്ചടി; പ്രതികൾക്ക് ജീവപര്യന്തം
Sooraj Murder Case

19 വർഷം മുൻപ് മുഴപ്പിലങ്ങാട്ട് ബിജെപി പ്രവർത്തകനായ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഐഎം Read more

Leave a Comment