പാലക്കാട് പാതിരാ റെയ്ഡ്: വനിതാ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമെന്ന് എംഎം ഹസ്സൻ

Anjana

Updated on:

Palakkad midnight raid
പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. മന്ത്രി എംബി രാജേഷാണ് പാതിരാ പരിശോധനയ്ക്ക് പിന്നിലെന്നും അദ്ദേഹം രാജിവെക്കണമെന്നും ഹസ്സൻ കുറ്റപ്പെടുത്തി. വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിൻ്റെ നിർദേശപ്രകാരമാണ് മന്ത്രി എം ബി രാജേഷ് പ്രവർത്തിക്കുന്നതെന്ന് ഹസ്സൻ ആരോപിച്ചു. അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന്‌ മുട്ടുന്നത് നിസാരമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ബിന്ദു കൃഷ്ണയുടെ മുറി തള്ളി തുറക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നടന്ന ഉടനെ സിപിഎം-ബിജെപി പ്രവർത്തകർ എത്തിയത് എങ്ങനെയാണെന്ന് ഹസ്സൻ ചോദിച്ചു. പരിശോധന ബിജെപി-സിപിഎം ഡീലാണെന്നും തികച്ചും ആസൂത്രിതമായ സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുഴൽപ്പണം എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതെന്ന് എസ് പി ആർ ആനന്ദ് വ്യക്തമാക്കി. പരിശോധന എല്ലാ പാർട്ടിക്കാരുടെ മുറിയിലും നടത്തിയെന്നും പരിശോധനകൾ തുടരുമെന്നും എസ്പി പറഞ്ഞു. Story Highlights: UDF convener MM Hassan accuses Minister MB Rajesh of orchestrating midnight raid on Congress women leaders in Palakkad

Leave a Comment