തിരുവനന്തപുരത്ത് മരിച്ച ശുചീകരണ തൊഴിലാളിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് എം.എൽ.എ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം. എൽ. എ സി. കെ ഹരീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോയിയുടെ ഏക വരുമാനത്തിലായിരുന്നു മാതാവ് കഴിഞ്ഞിരുന്നതെന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. റെയിൽവേയിൽ നിന്ന് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പാറശ്ശാല എം. എൽ. എ ആവശ്യപ്പെട്ടു.

46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം സ്ഥിരീകരിച്ചു.

ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രൻ അറിയിച്ചു.

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം

കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.

Related Posts
മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Thiruvananthapuram corporation election

തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് Read more

മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Accuse escaped custody

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. Read more

  മുഖ്യമന്ത്രിക്കെതിരായ പരാമർശം; പി.എം.എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം
ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി ആർ. ശ്രീലേഖ
Thiruvananthapuram corporation election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. Read more

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദത്തിൽ
hospital negligence

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമാകുന്നു. കരിക്കകം Read more

അബുദാബിയിൽ കൈരളി ടിവി രജത ജൂബിലി; മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി
Kairali TV Jubilee

കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷം അബുദാബിയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും Read more

പ്രളയവും കോവിഡും അതിജീവിച്ചത് എങ്ങനെ? മമ്മൂട്ടിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
Kerala flood management

കൈരളി ടിവിയുടെ വാർഷികാഘോഷത്തിൽ മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയവും Read more

  മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
കൈരളി രജത ജൂബിലി: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിച്ച് മമ്മൂട്ടി
Kairali Silver Jubilee

അബുദാബിയിൽ നടന്ന കൈരളിയുടെ രജത ജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മമ്മൂട്ടി Read more

അബുദാബിയിൽ കൈരളി ടിവി രജത ജൂബിലി ആഘോഷം; മുഖ്യമന്ത്രിയും താരങ്ങളും പങ്കെടുത്തു
Kairali TV Jubilee

അബുദാബി ഇത്തിഹാദ് അരീനയിൽ കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. Read more

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Car accident

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ Read more