ഉമ്മര് ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് എം.കെ മുനീര്

നിവ ലേഖകൻ

MK Muneer Umar Faizy Mukkam

സമസ്തയുടെ വേദി ദുരുപയോഗം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യ ചെയ്ത ഉമ്മര് ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്ട്ടി ഉപ നേതാവ് ഡോ. എം. കെ മുനീര് എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്. എ ആവശ്യപ്പെട്ടു. സമസ്തയുടെ യുവജന വിഭാഗം അധ്യക്ഷന് കൂടിയായ പാണക്കാട് തങ്ങളെ അപഹസിച്ച അദ്ദേഹം സമസ്തയെയാണ് അപകീര്ത്തിപ്പെടുത്തിയതെന്ന് മുനീര് ചൂണ്ടിക്കാട്ടി.

പാണക്കാട് തങ്ങളില് വിശ്വാസമര്പ്പിച്ച് കേരളത്തില് 1500-ലധികം മഹല്ലുകളാണുള്ളത്. മഹല്ലിലെ ഉലമാഉം ഉമറാഉം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില് അദ്ദേഹത്തോട് അഭ്യര്ത്ഥിച്ച് അംഗീകരിപ്പിച്ചാണ് ബൈഅത്ത് ചെയ്തത്. നൂതന സംവിധാനങ്ങള് ഉപയോഗിച്ചും പണ്ഡിത കൂട്ടായ്മകളുടെ അഭിപ്രായം ആരാഞ്ഞും സാദിഖലി തങ്ങള് നടത്തുന്ന പ്രവര്ത്തനത്തില് ആര്ക്കും നിരാശരാകേണ്ടി വന്നിട്ടില്ലെന്നും മുനീര് വ്യക്തമാക്കി.

സമസ്തയുടെ ആശയവും ചൈതന്യവും നൂറ്റാണ്ടിന്റെ നിറവിലാണെന്ന് മുനീര് പറഞ്ഞു. ഇസ്്ലാമിനെ തനതായ രൂപത്തില് പ്രചരിപ്പിക്കാനും വിശ്വാസികളെ ഋജുവായ മാര്ഗത്തിലൂടെ മുന്നോട്ടു വഴിനടത്താനുമാണ് ഇക്കാലമത്രയും സമസ്ത ശ്രമിച്ചിട്ടുളളത്. പാണക്കാട് തങ്ങളെ കേരളത്തിലെ പൊതു സമൂഹം പോലും ആദരവോടെ നോക്കിക്കാണുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.

  വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ

മുസ്ലിം ലീഗിനെയും സമസ്തയെയും അകറ്റാനും ശത്രുക്കളാക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങള് തിരിച്ചറിയാനും എല്ലാവര്ക്കും കഴിയുമെന്നും അനൈക്യത്തിനുളള ശ്രമങ്ങള് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം. കെ മുനീര് ആവശ്യപ്പെട്ടു.

Story Highlights: MK Muneer demands action against Umar Faizy Mukkam for misusing Samastha platform and insulting Panakkad Thangal

Related Posts
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗിന്റെ ഭവന സമുച്ചയം
Wayanad landslide houses

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് 105 വീടുകൾ നിർമ്മിച്ചു നൽകുന്നു. ഏപ്രിൽ Read more

വഖഫ് നിയമഭേദഗതി: മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
Waqf Act amendment

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങളുടെയും വിശ്വാസങ്ങളുടെയും Read more

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് Read more

  വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗിന്റെ ഭവന സമുച്ചയം
വെള്ളാപ്പള്ളിക്ക് ചികിത്സ വേണം: പി എം എ സലാം
Vellapally Natesan

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി പി എം എ സലാം. Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
Waqf Act amendment

വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

സമസ്തയുടെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല
Samastha University

ജാമിഅ നൂരിയ്യ കോളേജിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത തീരുമാനിച്ചു. പാണക്കാട് Read more

ലീഗ് വർഗീയ കക്ഷികളുമായി സഖ്യത്തിലില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
Kunhalikutty

മുസ്ലിം ലീഗ് ഒരു വർഗീയ കക്ഷിയുമായും സഖ്യത്തിലില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എം.വി. Read more

  വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക്: എം വി ഗോവിന്ദൻ
Kerala Politics

മുസ്ലിം ലീഗ് മതസംഘടനകളുമായി കൂട്ടുചേർന്ന് മുന്നോട്ടുപോകുന്നുവെന്നും ഇത് കോൺഗ്രസിന് ഗുണകരമാണെന്നും എം വി Read more

കോഴിക്കോട് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
Samastha University

കോഴിക്കോട് കേന്ദ്രമാക്കി സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചു. Read more

Leave a Comment